×

പദ്മാവത്; ഇന്ത്യയില്‍ കളക്ഷന്‍ 129 കോടി കവിഞ്ഞു

ഏറെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നേരിട്ട ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത്. ഈ ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരായി കര്‍ണ്ണിസേന വന്‍ പ്രതിക്ഷേധങ്ങളാണ് സംഘടിപ്പിച്ചത്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും പിന്നിട്ട ്ചിത്രം വിജയത്തിലെത്തി നില്‍ക്കുകയാണ് . തിങ്കളാഴ്ച കൊണ്ട് തന്നെ പദ്മാവത് ഇന്ത്യയില്‍ 129 കോടി കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് തന്റെ ട്വിറ്ററിലൂടെ ഈ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ബുധനാഴ്ച്ച നടന്ന പ്രിവ്യു പ്രദര്‍ശനത്തില്‍ 5 കോടി, വ്യാഴാഴ്ച്ച 19 കോടി, വെള്ളി 32കോടി, ശനി 27 കോടി, ഞായറാഴ്ച്ച 31 കോടി, തിങ്കള്‍ 15 കോടി എന്നാണ് കണക്ക്. ഇന്ത്യയിലൊട്ടാകെ ചിത്രം റിലീസ് ചെയ്യാനായിരുന്നില്ല. എന്നാല്‍ ആ ക്ഷീണമൊന്നും പദ്മാവതിന്റെ കളക്ഷനില്‍ കാണാന്‍ സാധിക്കില്ലെന്നാണ് സിനിമാരംഗത്തു നിന്നുള്ള വിലയിരുത്തല്‍.

ആദ്യ രണ്ടു ദിവസം കൊണ്ടു തന്നെ 50 കോടി പദ്മാവത് പിന്നിട്ടെങ്കിലും ബാഹുബലിയുടെ കളക്ഷന്‍ റെക്കോര്‍ഡിനടുത്ത് എത്താന്‍ കഴിയില്ല എന്നു തന്നെയാണ് നിരൂപകര്‍ പറയുന്നത്. രാജ്യത്തിനകത്തും പുറത്തുമായി റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് ആയിരം കോടിയെന്ന റെക്കോര്‍ഡ് പിന്നിട്ട ആദ്യ ഇന്ത്യന്‍ ചിത്രമാണ് ബാഹുബലി.  180 കോടി മുതല്‍ മുടക്കില്‍ വയകോം നിര്‍മ്മിച്ചിരിക്കുന്ന പദ്മാവതില്‍ ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top