നക്ഷത്രവേശ്യാലയങ്ങള്‍ നടത്തിയാലും സിനിമയിലൂടെ മറ്റ് ഇമേജ് ഉണ്ടാക്കാന്‍ മലയാളി നായികമാര്‍ ശ്രമിക്കുന്നു: സിവി ബാലകൃഷ്ണന്‍
കൊച്ചി: മലയാള സിനിമാ നായികമാരെക്കുറിച്ച് വിവാദ പരാമര്‍ശവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്‍. കൗമുദി ടിവിയുടെ ദ് സ്ട്രെയ്റ്റ് ലൈന്‍ എന്ന പരിപാടിയിലാണ് വിവാദ സംഭാഷണം.
ജീവിതത്തില്‍ എത്ര അളിഞ്ഞ സ്വഭാവമാണെങ്കിലും മലയാളി നായികമാര്‍
സിനിമയയ്ക്ക് പുറത്തെത്തുമ്ബോള്‍ അവര്‍ മറ്റൊരു ഇമേജ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എഴത്തുകാരന്‍ സിവി ബാലകൃഷ്ണന്‍. സ്വര്‍ണ്ണക്കടത്ത് നടത്തുകയും നക്ഷത്രവേശ്യാലയങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് പോലും നഗ്നതാ പ്രദര്‍ശനം വലിയ സദാചാര പ്രശ്നമാണ്. എസ്. ദുര്‍ഗയുമായി ബന്ധപ്പെട്ടുള്ള സംഭാഷണങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു പരാമര്‍ശം. ദുര്‍ഗ എന്നുള്ളത് ഒരു പേര് മാത്രമാണ്. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ പേരുകളൊന്നും നമുക്ക് ഉപയോഗിക്കാന്‍ കഴിയില്ല. എന്റെ പേര് ദൈവത്തിന്റെ പേരാണ്, മിക്കവാറും പേരുകളും ദൈവത്തിന്റെ പേരുകളാണ്. കാലത്തിന് അനുസരിച്ചുള്ള ചിന്തകളിലേയ്ക്ക് നമ്മള്‍ വരണം. ആ സിനിമയില്‍ ഒരുപാട് ന്യൂഡിറ്റി ഉണ്ട്. അതില്‍ രണ്ട് പരിമിതികളുണ്ട്. നമ്മുടെ അഭിനേത്രികള് എത്രത്തോളം ഇതുമായി സഹകരിക്കാം എന്നുള്ളത്. നമ്മുടെ ഇവിടുത്തെ നായികമാര്, ഈ ഒരു ബോധം അവര്‍ക്കില്ല.
ലോകത്തിലെ ഏറ്റവും മികച്ച നടിമാര്, കെയ്റ്റ് വിന്‍സ്ലെറ്റ് ഓസ്കര്‍ കിട്ടിയ നടിയാണ്. അവര്‍ റീഡര്‍ പോലുള്ള സിനിമകളില്‍ കാണിച്ചു കൂട്ടിയ നഗ്നരംഗങ്ങള്‍ ഒരുപാടുണ്ട്. ഗോദാര്‍ഡിന്റെ എല്ലാ സിനിമകളിലും നഗ്നതയുണ്ട്. റീഡൗട്ടബിള്‍ പോലുള്ള സിനിമകളില്‍ നഗ്നരംഗങ്ങള്‍ ധാരാളമുണ്ട്. വിദേശത്ത് നമ്മള്‍ കാണുന്ന ഏതു സിനിമകളിലും നഗ്നതയുണ്ട്, അത്രയേറെ എക്സ്ലിസിറ്റായുള്ള നഗ്നരംഗങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു
രണ്ടു തരത്തിലുള്ള വിലക്കുകളാണിവിടെ ഉള്ളത്. നടികളുടെ ഒരു തരത്തിലുള്ളൊരു സദാചാര ബോധമുണ്ട്. അവരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയ്ക്ക് പുറത്ത് അവരുണ്ടാക്കാന്‍ ശ്രമിക്കുന്നൊരു ഇമേജുണ്ട്. അവര് സ്വര്‍ണ്ണക്കടത്ത് നടത്തും, നക്ഷത്രവേശ്യാലയം നടത്താം. പിന്നീട് സിനിമയിലൂടെ മറ്റൊരു ഇമേജ് ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുമെന്നും ്‌അദ്ദേഹം പറഞ്ഞു. രണ്ടു തരത്തിലുള്ള പ്രതിരോധം നമ്മള് അതിന് നേരിടണം. അതിന്റെയാരു പരിമിതിയുടെ ഇടയില്‍നിന്ന് മാത്രമെ ചെയ്യാന്‍ കഴിയുകയുള്ളു. കുറേക്കൂടി ബോള്‍ഡായിട്ടുള്ള അഭിനേതാക്കളെ കണ്ടെത്തണം. അതൊരു കാര്യം, പിന്നെ സെന്‍സര്‍ ബോര്‍ഡിന്റെ ഒരു പ്രശ്നമുണ്ട്. സെന്‍സര്‍ ചെയ്യാതെ നമുക്ക് സിനിമ പുറത്തു കാണിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡ് വിലക്ക് മറികടക്കാന്‍ എളുപ്പമാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്