പഞ്ചവര്‍ണ തത്തക്ക് വേണ്ടിയുള്ള ജയറാമിന്റെ ലുക്ക് വൈറലാവുന്നു;


സ്വന്തം ലേഖകന്‍
കൊച്ചി: രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്തയുടെ ഷൂട്ടിനായുള്ള ജയറാമിന്റെ മേക്ക് ഓവര്‍ വൈറലാവുന്നു. പിഷാരടി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനായി ജയറാം തല മൊട്ടയടിക്കുന്ന വീഡിയോ ആണ് ‘ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും’ എന്ന കുറിപ്പോടെ പിഷാരടി പങ്കുവച്ചത്.
ജയറാമിന്റെ മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.പഞ്ചവര്‍ണ തത്തയുടെ ഷൂട്ടിങ് നാളെ ആരംഭിക്കുകയാണ്. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മുടിയും മീശയുമില്ലാതെ വേറിട്ടൊരു ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്.
ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതിയാണ് വീഡിയോ പകര്‍ത്തിയത്. ജയറാമും വീഡിയോ ഫെയ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. രമേഷ് പിഷാരടിയും ഹരി പി നായരും രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍, മണിയന്‍പിള്ള രാജു, അനുശ്രീ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. മണിയന്‍ പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്
രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും!???? ജയറാമും , കുഞ്ചാക്കോ ബോബനും നായകന്മാരാകുന്ന ‘ പഞ്ചവര്‍ണ്ണതത്ത ‘ എന്ന ചിത്രത്തിന് വേണ്ടി ജയറാമേട്ടന്‍ മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ പാര്‍വ്വതിചേച്ചി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി . ഇന്നലെ വേലായുധന്‍കുട്ടി എന്ന അപരന്‍ കഥാനായകന് മേക്കപ്പ്മാന്‍ ആയി. ഞെട്ടണം പ്ലീസ് ..
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്