×

ചില നടിമാരുടെ ഭര്‍ത്താക്കന്മാരെ പോലെ ഷണ്ഡീ കരിക്കപ്പെട്ടവരല്ല മറ്റു ചലച്ചിത്ര പ്രവര്‍ത്തകന്മാര്‍: കെപി വ്യാസന്‍

മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവിനെ നിഷിധമായി വിമര്‍ശിച്ച്‌ സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസന്‍ കെപി രംഗത്ത് വന്നിരിക്കുകയാണ്. സ്ത്രീ സ്വാതന്ത്യം എന്ന് മുറവിളികൂട്ടുന്ന മലയാള സിനിമയിലെ സ്ത്രീ സംഘടന ലക്ഷ്യം വയ്ക്കുന്നത് പുരുഷ വിരുദ്ധ സിനിമാരംഗമാണെങ്കില്‍ നടക്കില്ലെന്നും ചില നടിമാരുടെ ഭര്‍ത്താക്കന്മാരെപ്പോലെ ഷണ്ഡീകരിക്കപ്പെട്ടവരല്ല മലയാള സിനിമയിലെ ചലചിത്ര പ്രവര്‍ത്തകര്‍’- എന്നിങ്ങനെയാണ് സംവിധായകന്‍ വാക്കുകള്‍.

വ്യാസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സ്ത്രീ സ്വാതന്ത്ര്യം,എന്ന് നൂറാവര്‍ത്തി മുറവിളി ഉയര്‍ത്തി ‘ചില’ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ നടക്കുന്ന മലയാള സിനിമയിലെ സ്ത്രീ സംഘടന ലക്ഷ്യം വയ്ക്കുന്നത് പുരുഷ വിരുദ്ധ മലയാള സിനിമാരംഗമാണെങ്കില്‍ ഒന്ന് പറയാം ചില നടിമാരുടെ ഭര്‍ത്താക്കന്മാരെ പോലെ ഷണ്ഡീ കരിക്കപ്പെട്ടവരല്ല മലയാളത്തിലെ മറ്റു ചലച്ചിത്ര പ്രവര്‍ത്തകന്മാര്‍.

പാര്‍വ്വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം,എന്ന് കരുതി ആ നടി പറയുന്നത് പോലെ,അല്ലെങ്കില്‍ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണ മെന്ന് പറയുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണു,കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിര്‍മ്മാതാവുമാണു തങ്ങള്‍ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്,അല്ലാതെ പാര്‍വ്വതിയൊ,പാര്‍വ്വതിയുടെ സംഘടനയൊ അല്ല, സെക്സി ദുര്‍ഗ്ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ് തങ്ങള്‍ക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിര്‍ക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്,ഇതാണു ഫാസിസം,സ്ത്രീക്ക് എന്തുമാകാം എന്നാണൊ?കുറച്ച്‌ ചലച്ചിത്ര പ്രവര്‍ത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായ് തുടര്‍ന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവര്‍ത്തനങ്ങളുടെ അവസാനത്തേതല്ലകഎഎഗ യുടെ വേദിയില്‍ നടന്ന ഈ പരാമര്‍ശ്ശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവര്‍ത്തകരും ഓര്‍ത്താല്‍ നന്ന്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top