×

ചാകാന്‍ അത്ര പേടിയില്ലാത്തത് കൊണ്ട് ഇനിയും എഴുതും: സനല്‍കുമാര്‍

തിരുവനന്തപുരം: മായാ നദിക്കെതിരേയും ആഷ്ഖ് അബുവിനെതിരേയും രംഗത്ത് വരുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. മായാനദിയെകുറിച്ച് ഇനിയും എഴുതിയാല്‍ ആളുകള്‍ എന്നെ കൊല്ലുമോ എന്ന് പേടിയുണ്ടെന്നും പക്ഷെ ചാകാന്‍ അത്ര പേടിയില്ലാത്തത്‌കൊണ്ട് ഇനിയും എഴുതുമെന്നും മായാനദിയെ മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്ന് അതിനെ വിളിക്കാനാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മായാനദിയെകുറിച്ച് ഇനിയും എഴുതിയാല്‍ ആളുകള്‍ എന്നെ കൊല്ലുമോ എന്ന് പേടിയുണ്ട്. പക്ഷെ ചാകാന്‍ അത്ര പേടിയില്ലാത്തത് കൊണ്ട് ഇനിയും എഴുതും. മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്ന് അതിനെ വിളിക്കാനാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ മലയാളി മാസ്മനസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സസൂഷ്മം കൊത്തിയെടുത്ത സിനിമ. അതൊരു കലാശില്പം എന്ന നിലയില്‍ എവിടെ എന്ന് ചോദിച്ചാല്‍ പത്മരാജന്റെ തൂവാനത്തുമ്പികള്‍ക്കും താഴെ പ്രിയദര്‍ശന്റെ ചിത്രത്തിനും മുകളില്‍ എന്നാണ് പറയാന്‍ തോന്നുന്നത്.

(എന്റെ അഭിപ്രായമാണ്. അത്രമാത്രം വിലകല്പിച്ചാല്‍ മതി) പക്ഷെ വാണിജ്യ സിനിമ എന്ന കലാരൂപം പുരുഷാരത്തെ എങ്ങനെയൊക്കെ വാര്‍ത്തെടുക്കാന്‍ കെല്പുള്ളതാണ് എന്ന ഉറച്ച ധാരണയുടെയും തങ്ങള്‍ അത്തരം ഒരു വാര്‍ത്തെടുക്കല്‍ നടത്തുമ്‌ബോള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ നടത്തില്ല എന്ന ഉത്തമ ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും എത്തിചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നാം ഇപ്പോള്‍ കാണുന്ന ഈ മനോജ്ജ്ഞ സിനിമ ഉണ്ടായിട്ടുള്ളതെന്ന് ഞാന്‍ കരുതുന്നു. പക്ഷെ ഇത്രേം പൊളിറ്റിക്കല്‍ കറക്ട്‌നെസ് നമുക്ക് വേണോ Jigish Kumaran? അത് കലയെ കൊല്ലില്ലേ.

ഗഖ ടശഷൗ നിങ്ങള്‍ ചോദിച്ചെക്കാം വാണിജ്യ സിനിമയില്‍ കല ഉണ്ടോ എന്ന്. ഥല.െ വാണിജ്യ സിനിമയും വില്‍ക്കുന്നത് കല തന്നെയാണ്. പത്മരാജന് ഇല്ലാതെ പോയതും ആഷിഖ് അബു പെട്ടുപോയതുമായ സംഗതിയുടെ പേരാണ് deliberate attempt of being politically correct. നല്ലതാണോ ?അല്ല! വേണ്ടതാണോ ? അതെ! നിറയെ അച്ചാര്‍ കുടിച്ച് വശായിരിക്കുന്ന ഈ അവസ്ഥയിലും ഞാന്‍ പറയും ഈ സിനിമ മലയാള വാണിജ്യ സിനിമയ്ക്കു അവശ്യ സിനിമയാണ്. തിയേറ്ററില്‍ പോയി കണ്ടില്ലെങ്കില്‍… നഷ്ടം അയാള്‍ക്കല്ല കേരളമേ നിനക്കു.. പക്ഷെ ആഷിഖ്.. Dont her about being politically correct! You are an artist! Fuck political correctness- Ummaah..

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top