×

ഒടിയൻ:സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

നോക്കിലും വാക്കിലും പേരിലുമെല്ലാം നിഗൂഢതകള്‍ നിറച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ അണിയറയില്‍ ഒരുങ്ങുന്നത്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റും ഇതിവൃത്തമായി വരുന്ന ചിത്രം ഫാന്റസി ഗണത്തിലാണ് നിര്‍മ്മിക്കുന്നത്. അവസാനഷെഡ്യൂള്‍ ആരംഭിച്ചിരിക്കുന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് പുരോഗമിക്കുന്നത്. സിനിമാ ലൊക്കേഷനിലെ പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നു.

 

പുരാതനമായ തറവാടിന്റെ ചിത്രവും കാളയുടെ മുഖമുള്ള പ്രതിമകളൊരുക്കുന്ന ശില്പികളുടെ ഫോട്ടോയുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രഹസ്യങ്ങളുടെ കലവറയായ ഒടിയന്റെ വീടായിരിക്കുമോ ഇതെന്നാണ് ആരാധകരുടെ ചര്‍ച്ച.

 

സിനിമയില്‍ മോഹന്‍ലാല്‍ ധരിക്കുന്ന മാലയും ചര്‍ച്ചാ വിഷയമായി മാറിക്കഴിഞ്ഞു. 30 മുതല്‍ 65 വയസ് വരെയുള്ള മൂന്ന് കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തില്‍ മാത്രം 604 സ്‌ക്രീനുകളിലാണ് ഒടിയനെത്തുക എന്നും ചിത്രത്തോടടുത്ത് നില്‍ക്കുന്ന കേന്ദ്രങ്ങള്‍ പറയുന്നു. ഓണം റിലീസായിട്ടായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക. സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പാലക്കാട് നടക്കുന്ന ഷൂട്ടിംഗില്‍ 1960-1970 കാലഘട്ടമാണ് ചിത്രീകരിക്കുന്നത്. നാടന്‍ സംഗീത ഉപകരണങ്ങളും മറ്റും സിനിമയുടെ പ്രത്യേകതയാണെന്നും സംവിധായകന്‍ അടുത്തിടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top