‘ഒടിയന്‍’ പ്രേത സിനിമയല്ല വെളിപ്പെടുത്തലുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍’ പ്രേത സിനിമയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുമ്ബോള്‍ അല്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഒടിയന്‍ ഒരു പ്രേത സിനിമയല്ല, ഒരു സൂപ്പര്‍ ഹീറോ ചിത്രമാണ്. മാണിക്യന്‍ എന്ന കഥാപാത്രം വളരെ കായിക ബലമുള്ള ഒരാളാണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ മികച്ച അനുഭവമായിരിക്കുമെന്നും ശ്രീകുമാര്‍ പറഞ്ഞു.
വളരെ ദൈര്‍ഘ്യമുള്ളതും ആകാംഷ ഉയര്‍ത്തുന്നതുമായ €ൈമാക്സാണ് ഒടിയന്റേത്. ചിത്രത്തിന്റെ ഹൈലൈറ്റ് സംഘട്ടന രംഗങ്ങളാണ്. അന്താരാഷ്ട്ര സിനിമകളുടെ നിലവാരത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാനാണ് പീറ്റര്‍ ഹെയ്ന്‍ ശ്രമിച്ചിരിക്കുന്നത്. നാല് ലൊക്കേഷനുകളിലായാണ് €ൈമാക്സ് ചിത്രീകരണം.
മോഹന്‍ലാലിന് പുറമേ, മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍ എന്നിവരും പ്രധാന താരങ്ങളായി എത്തുന്നു. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷമാണ് തനിക്കെന്ന് നരേന്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്