ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും ട്രോളുകള്‍ക്കും വിരാമമിട്ടുകൊണ്ട് കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം ഇന്ന് തിയേറ്ററുകളിലെത്തി
കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ എബ്രിഡ് ഷൈന്‍ ചിത്രം. കാത്തിരിപ്പിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഒട്ടേറെ ട്രോളുകളും പൂമരത്തിന് ലഭിച്ചിരുന്നു.
പൂമരം ഇന്ന് തിയേറ്ററിലെത്തുമ്ബോള്‍ മലയാളത്തിലെ എക്കാലത്തെയും താരജോഡികളുടെ പ്രിയ പുത്രന് ആശംസ നേരുകയാണ് സിനിമാ ലോകം. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍പോളി, ജയറാം, അജുവര്‍ഗീസ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തിന് ആശംസ നേര്‍ന്നു.
മാര്‍ച്ച് ഒമ്ബതിന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പല കാരണങ്ങളാലും റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. റിലീസ് വീണ്ടും നീട്ടിയതോടെ ട്രോളന്‍മാര്‍ വീണ്ടും ഇളകി. പ്രദര്‍ശനത്തിനെത്താത്ത പൂമരത്തിന്റെ റിവ്യൂകള്‍ വരെ പുറത്തിറങ്ങിയിരുന്നു.
ചിത്രത്തിലെ ഗാനങ്ങളെ വലിയ തോതില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സിനിമ മാത്രം പ്രദര്‍ശനത്തിനെത്താന്‍ വൈകുന്നതിന്റെ കലിപ്പിലായിരുന്നു ആരാധകര്‍. ഇതിനിടയില്‍ കാളിദാസന്റെ തമിഴ് ചിത്രം റിലീസാകുകയും ചെയ്തിരുന്നു. പൂമരം വൈകുന്നതിനെ കളിയാക്കി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. പൂമരത്തിനെയും കാളിദാസ് ജയറാമിനെയും കളിയാക്കികൊണ്ട് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു താരോദയത്തെ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 2000-ത്തില്‍ റിലീസ് ചെയ്ത കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ തന്റെ ഏഴാം വയസ്സിലാണ് കാളിദാസ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് 2003-ല്‍ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്