എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ്: ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ വിഷയത്തില്‍ കേരളാ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം തേടി. സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു.
ഏകപക്ഷീയമായി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത് നീതിക്ക് നിരക്കുന്ന നടപടിയല്ലെന്ന് സനല്‍ കുമാര്‍ ശശിധരന്‍ കോടതിയില്‍ പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കാതെയാണ് ബോര്‍ഡ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിയതെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചു.
നേരത്തെ ചിത്രത്തിന്റെ പേരിലെ സെക്സി എന്ന പദം ഒഴിവാക്കി പകരം എസ് ദുര്‍ഗ എന്ന് മാറ്റിയിരുന്നു. എന്നാല്‍ ഗോവ ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സംഘാടകര്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് സംവിധായകന്‍ കേരളാ ഹൈക്കോടതിയെ സമീപിക്കുകയും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഉത്തരവ് കോടതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ ബോര്‍ഡ് തയ്യാറായത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്