×

എതിര്‍പ്പുകള്‍ക്കും വിലക്കുകള്‍ക്കും നിയമപോരാട്ടത്തിനുമൊടുവില്‍ ‘എസ് ദുര്‍ഗ’ തിയേറ്ററുകളിലേക്ക്

കൊച്ചി: എതിര്‍പ്പുകള്‍ക്കും വിലക്കുകള്‍ക്കും നിയമപോരാട്ടത്തിനുമൊടുവില്‍ സനല്‍ കുമാര്‍ ശശിധരന്റെ ‘എസ് ദുര്‍ഗ’ തിയേറ്ററുകളിലേക്ക്. മാര്‍ച്ച്‌ 23 നാണ് ചിത്രത്തിന്റെ റിലീസ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് എസ് ദുര്‍ഗ.

ജനകീയ ബദല്‍ സംവിധാനത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുന്നത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണമുയര്‍ത്തി നേരത്തെ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സെക്സി ദുര്‍ഗ എന്ന ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റുകയാണ് ഉണ്ടായത്.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് കാട്ടി വാര്‍ത്താ വിനിമയ മന്ത്രാലയം നേരിട്ട് ഇടപെടുകയായിരുന്നു. രാജശ്രീ, കണ്ണന്‍ നായര്‍, സുജീഷ്, അരുണ്‍ സോള്‍, ബൈജു നെറ്റോ തുടങ്ങിയവരാണ് ചിത്രത്തതില്‍ അഭിനയിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top