ഇനി അമ്മയുടെ സ്ഥാനത്തേക്ക് ഇല്ല തന്നേക്കാള്‍ യോഗ്യരായാവര്‍ വരാനുണ്ട് ;ഇന്നസെന്റ്
അടുത്ത ജൂണില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്നസെന്റ് മത്സരിക്കില്ല. തന്നേക്കാള്‍ യോഗ്യരായാവര്‍ സംഘടനയുടെ തലപ്പത്തേയ്ക്ക് വരാന്‍ ഉണ്ടെന്നാണ് ഇന്നസെന്റിന്റെ നിലപാട്.
എന്നാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇന്നസെന്റിനു പകരം മറ്റൊരാളെ കണ്ടെത്തുക എന്നത് അംഗങ്ങള്‍ക്ക് മുന്നില്‍ വലിയ ചോദ്യമാണ്. ഇന്നസെന്റിന്റെ അഭാവത്തില്‍ ഇടവേള ബാബുവാണ് സംഘടനയുടെ കാര്യങ്ങള്‍ നോക്കുന്നത്. അതിനാല്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുന്നതിനെ വലിയൊരു വിഭാഗം പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ പ്രായക്കുറവാണ് ഇടവേള ബാബുവിന് തിരിച്ചടി. ഇന്നസെന്റിനെപ്പോലെ മുതിര്‍ന്ന ഒരു നടന്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എംപി ആയതോടെ അമ്മ പ്രസിഡന്റ്് സ്ഥാനം താരം ഒഴിഞ്ഞേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു പക്ഷേ രാഷ്ട്രീയവും സിനിമയും അദ്ദേഹം ഒന്നിച്ചു തന്നെ കൈകാര്യം ചെയ്തു വരികയായിരുന്നു. ദീര്‍ഘ നാളായി മികച്ച പ്രസിഡന്റായി അമ്മയെ നയിച്ചിരുന്ന ഇന്നസെന്റിന്റെ പ്രതിഛായയെ ബാധിച്ചത് നടി ആക്രമിക്കപ്പെട്ട കേസാണ്. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നതായ് അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് ദിലീപ് ജയിലിലായപ്പോള്‍ മൗനം പാലിച്ചതും വിവാദമായി. നീണ്ട പതിനേഴ് വര്‍ഷം അമ്മ പ്രസിഡന്റ് പദവി അലങ്കരിച്ച ശേഷമാണ് പിന്‍ വാങ്ങല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്