×

ആയുസ് കൂട്ടാന്‍ ലാലേട്ടന്‍ നീക്കി വച്ചത് 51 ദിവസം; ഒറ്റയടിക്ക് കുറഞ്ഞത് 18 കിലോ!

അന്‍പത്തിയൊന്നു ദിവസം നീണ്ട ‘തപസ്സ്’. ശരീരത്തെയും മനസ്സിനെയും മെരുക്കി ‘യൗവനം’ തിരിച്ചുപിടിക്കാന്‍ കഠിനവ്രതത്തോടു കൂടിയ പരിശീലനം. ഒടുവില്‍ 18 കിലോ തൂക്കം കുറച്ചു പുതിയ രൂപത്തില്‍ മോഹന്‍ലാല്‍ അവതരിച്ചു. ‘ഒടിയന്‍’ എന്ന പുതിയ സിനിമയിലെ കഥാപാത്രമായ മാണിക്യന്റെ യൗവനകാലത്തിനു വേണ്ടിയായിരുന്നു ഈ ഒരുക്കം. ഒരു സിനിമയ്ക്കുവേണ്ടി നായകന്‍ നടത്തുന്ന ഏറ്റവും കഠിനപരിശീലനങ്ങളില്‍ ഒന്ന്. ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണിതെന്ന് മനോരമ പറയുന്നു.

പ്രത്യേക പരിശീലനങ്ങള്‍ക്കു ശേഷം 18 കിലോ ഭാരം കുറച്ചെത്തിയ മോഹന്‍ലാല്‍ ചെന്നൈ ഹോട്ടലില്‍ നില്‍ക്കുന്ന ചിത്രമാണ് മനോരമ പുറത്തുവിട്ടത്. ലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്ബാവൂരും ചിത്രത്തിലുണ്ട്. ഒടിയന്‍ സിനിമയുടെ നിര്‍മ്മാതാവും ആന്റണി പെരുമ്ബാവൂരാണ്. മോഹന്‍ലാലിനൊപ്പം സംവിധായകന്‍ വി.എ. ശ്രീകുമാര്‍മേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും. പരിശീലന കേന്ദ്രത്തില്‍നിന്ന് പ്രത്യേക വാഹനത്തില്‍ രാത്രി രണ്ടുമണിയോടെ മോഹന്‍ലാല്‍ ചെന്നൈയിലേക്കു തിരിച്ചു. വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. ജനുവരി ആദ്യം ‘ഒടിയന്‍’ ചിത്രീകരണം പുനരാരംഭിക്കും.

പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ആദ്യ ചലച്ചിത്രമാണ് ഒടിയന്‍. മാണിക്കന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായും ചിത്രത്തിലെത്തും. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഒടിയന് ശേഷം രണ്ടാമുഴത്തിലേക്ക് ശ്രീകുമാര്‍ കടക്കും. രണ്ടാമൂഴത്തിന് മുന്നോടിയായി സിനിമയിലെ തന്റെ മികവ് കാട്ടാനാണ് ഒടിയനിലൂടെ ശ്രീകുമാര്‍ ശ്രമിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവും ഒടിയന് സ്വന്തമാകുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top