ആദി’യുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റു ;സിനിമ സ്വന്തമാക്കി ഏഷ്യാനെറ്റും അമൃതയും
‘പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തുജോസഫ് ചിത്രം ‘ആദി’യുടെ സാറ്റലൈറ്റ് റൈറ്റ് സംയുക്തമായി സ്വന്തമാക്കി ഏഷ്യാനെറ്റും അമൃത ടിവിയും. ബോക്‌സ് ഓഫീസ് ഹിറ്റായ സിനിമ രണ്ടും ചാനലുംകൂടി 4.5 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ ഏഷ്യാനെറ്റ് 2.8 കോടി രൂപയും അമൃത 1.25 കോടി രൂപയുമാണ് മുടക്കിയിരിക്കുന്നത്. ആദ്യം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഏറ്റവും കൂടുതല്‍ തുക മുടക്കി ഏഷ്യാനെറ്റിനാണ്. ഇതിനു ശേഷം അമൃതയ്ക്ക് ഇപ്പോള്‍ വേണമെങ്കിലും സിനിമ സംപ്രേക്ഷണം ചെയ്യാമെന്നാണ് കരാറിലുള്ളത്.
ആദി റിലീസ് ചെയ്ത് ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ നിന്നും 13.22 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതില്‍ പ്രൊഡ്യൂസര്‍ ഷെയര്‍ 6.23 കോടി രൂപയാണ്. കൊച്ചി മള്‍ട്ടി പ്ലസില്‍ നിന്നും മാത്രമായി എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 50 ലക്ഷത്തില്‍ കൂടുതല്‍ രൂപ കളക്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുര ഏരീസ് പ്ലസ്സില്‍ 25.25 ലക്ഷമാണ് നേടിയത്. ചിത്രം രണ്ടാം ആഴ്ചയിലേക്ക് പിന്നിടുമ്പോള്‍ കേരളത്തില്‍ 530 ഷോ കളിക്കുന്നുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം അനില്‍ ജോണ്‍സണ്‍. ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മിച്ചത്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശിര്‍വാദ് സിനിമാസിന്റെ ആദ്യചിത്രം നരസിംഹം വന്നത് ഒരു ജനുവരി 26ന്. ഇന്നിതാ ആശിര്‍വാദിന്റെ ആദ്യചിത്രം ആദി വന്നതും മറ്റൊരു ജനുവരി 26ന്.
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി ആരാധകരെ ആവേശത്തിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലും മറ്റും ആദിയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റം പിഴച്ചില്ലെന്നു തന്നെയാണ് ഒറ്റവാക്കിലെ പ്രേക്ഷക പ്രതികരണം. ആക്ഷന്‍ രംഗങ്ങളിലൂടെ പ്രണവ് അമ്പരപ്പിക്കുന്നുവെന്ന് സിനിമ കണ്ടവര്‍ പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്