അടുത്ത ചിത്രം മമ്മുക്കയ്‌ക്കൊപ്പം സൗബിൻ ;കാത്തിരിക്കാൻ വയ്യ എന്ന കമന്റുമായി ദുൽഖർ

പറവയ്ക്ക് ശേഷം തന്റെ അടുത്ത സംവിധാന സംരംഭം മമ്മൂട്ടിക്കൊപ്പമെന്ന് സൂചന നൽകി സൗബിൻ സാഹിർ. ദുൽഖർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പറവയ്ക് ശേഷം സൗബിന്റെ അടുത്ത ചിത്രമേതെന്ന് പലരും ചോദിച്ചിട്ടുണ്ടെങ്കിലും സൗബിൻ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ ഇന്നലെ സൗബിൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ ‘അടുത്തത്’ (നെക്സ്റ്റ്) എന്ന തലക്കെട്ടോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ആരാധകർ ആവേശത്തിലായപ്പോൾ കാത്തിരിക്കാൻ വയ്യ എന്ന കമന്റുമായി ദുൽഖറും എത്തി. സൗബിൻ പങ്കുവെച്ച ചിത്രം അടുത്ത പ്രോജെക്ട ആണെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സംവിധാന സഹായിയായി സിനിമാ രംഗത്തേക്ക് പ്രവേശിച്ച സൗബിന്റെ പ്രേമത്തിലെ അധ്യാപക റോളാണ് വഴിത്തിരിവായത്.
പിന്നീട് ഒട്ടനവധി സിനിമകളിൽ അഭിനയിച്ച സൗബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പറവ. മട്ടാഞ്ചേരിയിലെ ജീവിതങ്ങളെ പച്ചയായി വരച്ചുകാട്ടുന്ന ചിത്രമെന്ന അഭിപ്രായം നേടിയാണ് ചിത്രം മുന്നേയിയത്. പ്രാവ് പറത്തല്‍ മത്സരത്തിലെ വിജയം സ്വപ്നം കണ്ട് കഴിയുന്ന രണ്ട് കുട്ടികളുടെ കഥയായിരുന്നു പറവ പറഞ്ഞത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്