×

ഹന്‍സികയെ കുട്ടി കുശ്‌ബു (VIDEO) വെന്ന്‌ വിളിക്കരുത്‌ : ഖുശ്‌ബു

തെന്നിന്ത്യന്‍ സിനിമയില്‍ നായികയ്ക്ക് ക്ഷേത്രം പണിതിട്ടുണ്ടെങ്കില്‍ അത് ഖുശ്ബുവിനാണ്. കമ്മല്‍, ഇഡ്ഡലി, പൂ എന്നിവയ്ക്കും താരത്തിന്റെ പേര് വെച്ചിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം അഗ്നയാതവാസി എന്ന സിനിമയിലൂടെ തിരിച്ചുവന്നിരിക്കുകയാണ് ഖുശ്ബു. രാഷ്ട്രീയ നേതാവ് കൂടിയാണ് ഖുശ്ബു. ബാഹുബലിയിലെ രമ്യാ കൃഷ്ണന്റെ അഭിനയം കണ്ട് ചീത്തവിളിച്ചിട്ടുണ്ടെന്ന് ഖുശ്ബു പറയുന്നു. ഇതിന്റെ കാരണം എന്താണെന്ന് അവള്‍ക്ക് അറിയാമെന്നും ഖുശ്ബു അഭിമുഖത്തില്‍ പറഞ്ഞു.

Related image

ബാഹുബലി കണ്ട് രമ്യാ കൃഷ്ണനെ വിളിച്ച് തെറിവിളിച്ചു. ഞാന്‍ എന്തിനാണ് ചീത്ത വിളിച്ചതെന്ന് അവള്‍ക്ക് അറിയാം. ഞാന്‍ ചീത്ത വിളിക്കുമ്പോള്‍ അവള്‍ വീണ് വീണ് ചിരിക്കുകയായിരുന്നു. ശിവകാമി കഥാപാത്രത്തിന് രമ്യയല്ലാതെ വേറെ ആരേയും ആലോചിക്കാന്‍ പോലും കഴിയില്ല.

രണ്ട് കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് സിംഹാസനത്തില്‍ ഇരുന്ന് പാല്‍ കൊടുക്കുന്ന രംഗം… അപ്പോള്‍ അവളുടെ കണ്ണിലുണ്ടായ ആ ഗാംഭീര്യം, എന്റമ്മോ… അതൊന്നും ആര്‍ക്കും ചെയ്യാന്‍ പറ്റുന്നതല്ല. ഞാന്‍ അത് കണ്ട് തിയേറ്ററില്‍ നിന്ന് തന്നെ അവളെ വിളിച്ച് എന്തൊക്കെയോ ചീത്തവിളിച്ചു. ഇതുപോലൊരു കഥാപാത്രം ആര്‍ക്കും ചെയ്യാന്‍ പറ്റില്ല. ഇങ്ങനെ ഒരു രമ്യാ കൃഷ്ണനെ ഇതുവരെ ആരും കണ്ടിട്ടുമില്ല. മോഡേണ്‍, ഗ്ലാമര്‍ ലുക്കില്‍ കണ്ട രമ്യയല്ല ചിത്രത്തില്‍. ഇതൊക്കെ കൊണ്ടാണ് അവളെ ചീത്ത വിളിച്ചത്. അത് അവള്‍ക്ക് മാത്രമേ മനസ്സിലാകൂ. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആണ്. ഖുശ്ബു പറഞ്ഞു.

വിശാലിന്റെ രാഷ്ട്രീയപ്രവേശനം തടയാന്‍ ശ്രമിച്ചവര്‍ പേടികൊണ്ടാണെന്ന് ഖുശ്ബു പറഞ്ഞു.വിശാല്‍ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ശ്രമിച്ചു. പക്ഷേ ആരും വിട്ടില്ല. അവന്‍ വന്നാല്‍ ബാക്കിയുള്ളവര്‍ക്ക് തിരിച്ചടിയാകുമെന്ന് പേടിയുണ്ട്. ഖുശ്ബു പറഞ്ഞു

ഹന്‍സികയെ കുട്ടി ഖുശ്ബു എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ഖുശ്ബു പറഞ്ഞു. അവളുടെ മാതാപിതാക്കള്‍ നല്ലൊരു പേരാണ് വെച്ചിരിക്കുന്നത്. അവള്‍ക്ക് സ്റ്റാറ്റസും ഐഡന്റിറ്റിയും ഉണ്ട്. അവളെ വെറുതെ വിടൂ. എന്നെപ്പോലെ തടിയുള്ളതുകൊണ്ടായിരുന്നു അവളെ കുട്ടി കുശ്ബു എന്ന് വിളിച്ചത്. ഇപ്പോള്‍ അവള്‍ മെലിഞ്ഞു. ഞാന്‍ മെലിഞ്ഞാല്‍ ശരിയാവില്ല. എനിക്ക് തടിയുള്ളതാണ് ഭംഗി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top