ഫേസ്ബുക്ക് പേജില്‍ വീഡിയോയിലൂടെയാണ് ജ്യോതി ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 19നായിരുന്നു ജ്യോതികൃഷ്ണയുടെ വിവാഹം. തന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളോട് തന്നെക്കുറിച്ച് മോശമായി പറയുകയാണെന്നും താരം വിഡിയോയില്‍ പറയുന്നു.
കല്ല്യാണം കഴിഞ്ഞ് സുഖമായി ഇരിക്കുകയാണ്. ഇപ്പോള്‍ എന്റെയും എന്റെ ഭര്‍ത്താവിന്റെയും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവച്ചിട്ട് ശ്രീ ഭദ്ര എന്നു പറഞ്ഞിട്ടുള്ള വ്യാജ ഐ.ഡി ഉണ്ടാക്കി തന്റെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ഓരോരുത്തരെയും അന്വേഷിച്ച് കണ്ടുപിടിച്ച് എന്നെ കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ മോശമായ രീതിയില്‍ മെസേജുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ തുടങ്ങിയ മോശപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. കല്ല്യാണം കഴിയുന്നതിന് മുന്പായിരുന്നെങ്കില് എന്തെങ്കിലും കാര്യമുണ്ടാകുമായിരുന്നു. ഇത്രയൊക്കെയായിട്ടും അത് അയച്ചുകൊടുക്കുക എന്നു പറഞ്ഞാല്‍ അസുഖം വേറെയാണ്. പ്രതികരിക്കാന്‍ ഏറ്റവും നല്ല മാധ്യമം ഫേസ്ബുക്ക് ആണല്ലോ. അതുകൊണ്ടാണ് ഇപ്പോള്‍ ഇതില്‍ വന്നത്. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എനിക്ക് അറിയില്ല. നിങ്ങളുടെ ഉദ്ദേശം എന്താണെങ്കിലും അത് വെറുതെയായിപ്പോയെന്നും ജ്യോതി കൃഷ്ണ പറഞ്ഞു.
ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലെ നായികയായിരുന്ന ജ്യോതികൃഷ്ണ മുമ്ബും സൈബര്‍ ആക്രമണത്തിന് വിധേയയായിരുന്നു.
ജ്യോതി കൃഷ്ണയുടെ വീഡിയോയില്‍ നിന്ന്
ഞാന്‍ ജ്യോതികൃഷ്ണ. കഴിഞ്ഞയാഴ്ചയായിരുന്നു എന്റെ വിവാഹം നടന്നത്. കുറേപേര്‍ അറിഞ്ഞിട്ടുണ്ട്. കുറേപേര്‍ അറിഞ്ഞിട്ടില്ല. കഴിഞ്ഞ നവംബര്‍ 19നായിരുന്നു വിവാഹം. എല്ലാം നന്നായി വന്നു. ഞാനിപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ ദുബൈയില്‍ വന്നിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ ഇടുന്നത് എന്നുവച്ചാല്‍, പണ്ട്, ഒന്നര വര്‍ഷം മുന്‍പ് ഇതുപോലെ എന്റെ ഒരു ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്തിട്ട് ഒരാള്‍, ആരാണെന്ന് അറിയില്ല, വാട്സ് ആപ്പ് വഴിയെല്ലാം അയച്ചുകൊടുക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് കിട്ടിയപ്പോള്‍ ആളുകളിലേക്ക് എങ്ങനെയാ എത്തിക്കുക എന്നെനിക്ക് അറിയില്ല.
ഫേസ്ബുക്ക് പേജിലാണ് ഞാനൊരു പോസ്റ്റിട്ടത്. എനിക്ക് നല്ല പിന്തുണയാണ് അന്ന് കിട്ടിയിരുന്നത്. അങ്ങനെയൊരു പിന്തുണ പിന്നെ എനിക്ക് വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് എന്തായിരുന്നു സത്യം എന്ന് എല്ലാവരും അറിഞ്ഞിരുന്നു. ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞ് സുഖമായി ഇരിക്കുകയാണ്. ഇപ്പോള്‍ എന്റെയും എന്റെ ഭര്‍ത്താവിന്റെയും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവച്ചിട്ട് ശ്രീ ഭദ്ര എന്നു പറഞ്ഞിട്ടുള്ള വ്യാജ ഐ.ഡി ഉണ്ടാക്കി എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ഓരോരുത്തരെയും അന്വേഷിച്ച് കണ്ടുപിടിച്ച് എന്നെ കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ മോശമായ രീതിയില്‍ മെസേജുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ തുടങ്ങിയ മോശപ്പെട്ട കാര്യങ്ങളാണ് പറയുന്നത്.
എന്തായാലും കല്ല്യാണം കഴിഞ്ഞു. കല്ല്യാണം കഴിയുന്നതിന് മുന്പായിരുന്നെങ്കില് എന്തെങ്കിലും കാര്യമുണ്ടാകുമായിരുന്നു. ഇത്രയൊക്കെയായിട്ടും അത് അയച്ചുകൊടുക്കുക എന്നു പറഞ്ഞാല്‍ അസുഖം വേറെയാണ്. പ്രതികരിക്കാന്‍ ഏറ്റവും നല്ല മാധ്യമം ഫേസ്ബുക്ക് ആണല്ലോ. അതുകൊണ്ടാണ് ഇപ്പോള്‍ ഇതില്‍ വന്നത്. എന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതു കൊണ്ട് ഈ അക്കൗണ്ടിലേക്ക് എനിക്ക് മെസേജ് അയക്കാന്‍ പറ്റില്ല. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എനിക്ക് അറിയില്ല. നിങ്ങളുടെ ഉദ്ദേശം എന്താണെങ്കിലും അത് വെറുതെയായിപ്പോയി. കാരണം എന്റെ ഭര്‍ത്താവാണെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാരാണെങ്കിലും നിങ്ങള്‍ മെസേജ് അയച്ച ആരാണെങ്കിലും എനിക്ക് നല്ല പിന്തുണയാണ് നല്‍കിയത്. പോവാന്‍ പറ എന്നാണ് പറഞ്ഞിട്ടുള്ളത്. നല്ല തെറിയാണ് പറഞ്ഞിട്ടുള്ളത്. പോയി ചാവാന്‍ പറ എന്നാണ് പറഞ്ഞിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്