×

ലിപ്ലോക് സീന്‍ ചെയ്യുപ്പോള്‍ തണുപ്പില്‍ തന്റെ ചുണ്ടുകള്‍ മരവിച്ച്‌ പോയി; മീരാവാസുദേവ്

കൊച്ചി: തന്മാത്രയിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ നായികയാണ് മീരാ വസുദേവ്, അതികം ചിത്രത്തില്‍ ഒന്നും കണ്ടില്ലെങ്കിലും മീരയെ ആരും മറന്നിട്ടില്ല. പിന്നീട് കുറെ നാളായി സിനിമയില്‍ സജീവമല്ലാതിരുന്ന മീര ഇപ്പോള്‍ മലയാളസിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ചക്കരമാവിന്‍ കൊമ്ബത്ത് എന്ന ചിത്രത്തിലൂടെ.

ആദ്യ ചിത്രത്തിലെ വിശേഷങ്ങള്‍ പറയുമ്ബോഴായിരുന്നു പഴയ ചുംബന കഥ മീര വെളിപ്പെടുത്തിയത്. റൂള്‍സ് പ്യാര്‍ക്കാ സൂപ്പര്‍ഹിറ്റ് ഫോര്‍മുല എന്ന ആദ ചിത്രത്തിലായിരുന്നു സംഭവമെന്നും മീര പറയുന്നു. മിലിന്ദ് സോമനായിരുന്നു നായകന്‍.

റോതങ്ങ് പാസില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ചുംബനരംഗം ചിത്രീകരിക്കുന്ന സമയത്ത് മൈനസ് 23 ഡിഗ്രിയായിരുന്നു തണുപ്പ്. ലിപ്ലോക് സീന്‍ ചെയ്യുപ്പോള്‍ തണുപ്പില്‍ തന്റെ ചുണ്ടുകള്‍ മരവിച്ച്‌ പോയെന്ന് മീര പറയുന്നു. പിന്നീട് ചൂടുചായ കുടിച്ചിട്ടാണ് ആ രംഗം ചിത്രീകരിച്ചത്. അതും ഒറ്റ ടേക്കില്‍.

Related image

ഈ ലിപ്ലോക് കണ്ട് മിലിന്ദിന്റെ ആരാധികമാര്‍ തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും മീര ഓര്‍ത്തെടുക്കുന്നു. അത്രയധികം ആരാധികമാര്‍ മിലിന്ദിനുണ്ടായിരുന്നു.അത് പോലെത്തന്നെ തന്മാത്രയില്‍ മോഹന്‍ലാലിന്റെ കൂടെ ഇടപഴകി അഭിനയിച്ചപ്പോഴും ഒരുപാടു ആരാധികമാരുടെ ഫോണ്‍കോളുകള്‍ വന്നിരുന്നെന്നും മീര ജെ.ബി ജംഗ്ഷനില്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top