×

നല്ലൊരു കാമുകന്‍ ഉണ്ടായിരുന്നെങ്കില്‍ ജൂലി 2വില്‍ അഭിനയിക്കില്ലായിരുന്നു

തെന്നിന്ത്യന്‍ ഭാഷകളിലൂടെ ശ്രദ്ധേയയായ റായി ലക്ഷ്മി ഇപ്പോള്‍ ബോളിവുഡും കീഴടക്കിയിരിക്കുകയാണ്. 2005ല്‍ ‘കറ്ക്ക കസടറ’ എന്ന ചിത്രത്തിലൂടെ നായികയായി വന്ന റായി ലക്ഷ്മി നായികയായി പന്ത്രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഈ ഘട്ടത്തില്‍ അമ്പതു സിനിമകളില്‍ അവര്‍ നായികാ സ്ഥാനം അലങ്കരിക്കുകയുണ്ടായി. ഇതില്‍ അമ്പതാമത്തെ ഹിന്ദി സിനിമ ‘ജൂലി2’ ആണ്. താരങ്ങളുടെ പ്രണയവും പ്രണയ തകര്‍ച്ചയും പ്രേക്ഷകര്‍ ആഘോഷിക്കാറുണ്ട്. ഇപ്പോള്‍ മിക്ക നടിമാരും അവരുടെ പ്രണയവും ജീവിതവുമൊക്കെ എല്ലായിടത്തും പങ്ക് വയ്ക്കാറുമുണ്ട്. തന്റെ പ്രണയത്തെ കുറിച്ച് തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മി പങ്കു വയ്ക്കുന്നു.

Image result for julie 2 raai lakshmi HOT

സിനിമയില്‍ എത്താനായി സര്‍വവും ത്യജിക്കേണ്ടി വന്ന ഒരു താരത്തിന്റെ ജീവിതമാണ് റായി ലക്ഷ്മി ജൂലിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ സിനിമയേക്കാള്‍ ത്രില്ലിങാണ് താരസുന്ദരിയുടെ ജീവിതവും. അഞ്ച് പ്രണയങ്ങളാണ് താരത്തിന്റെ ജീവിതത്തില്‍ ഇത് വരെ ഉണ്ടായിരുന്നത്. പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച റായി ലക്ഷ്മിയുടെ ജീവിതത്തില്‍ പ്രണയം നടിച്ച് എത്തിയതെല്ലാം വില്ലന്മാരായിരുന്നു.

തന്റെ ശരീരത്തിനാണ് എല്ലാ കാമുകന്മാരും കാത്തിരുന്നത് എന്നാണ് താരം പറയുന്നത്. ആദ്യ പ്രണയത്തില്‍ ശരീരത്തിന് വേണ്ടിയുള്ള കാമുകന്റെ പ്രവര്‍ത്തികള്‍ താരത്തെ വിഷമിപ്പിച്ചു, എന്നാലും പ്രണയം ഇല്ലാതാകരുതെന്ന് കരുതി അയാള്‍ പറയുന്നതെല്ലാം അനുസരിക്കേണ്ടി വന്നെന്ന് താരം പറയുന്നു.

Image result for rai lakshmi julie 2

ഇനി ഒരു പ്രണയം ഉണ്ടാവുമ്പോള്‍ തന്നെ മനസ്സിലാക്കുന്ന ശരീരം മാത്രം ആഗ്രഹിക്കാത്ത വ്യക്തിത്വം തന്നെ തേടി വരുമെന്നും ആ പ്രണയം പൂവണിയുമെന്നും താരം പ്രതീക്ഷിക്കുന്നു.

എന്റെ ശരീരസൗന്ദര്യം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമായി ഈ സിനിമയില്‍ അഭിനയിച്ചുവെന്ന് വിചാരിക്കരുത്. എന്നില്‍ സൗന്ദര്യവും യുവത്വവും നൈപുണ്യവുമുള്ളതുകൊണ്ടു സധൈര്യം ഞാന്‍ അഭിനയിക്കുകയായിരുന്നു. ഇതൊരു വെല്ലുവിളിയാണെന്ന് വേണമെങ്കില്‍ പറയാം.

ഞാന്‍ തമിഴില്‍ അഭിനയിക്കാന്‍ വന്നിട്ട് പന്ത്രണ്ടവര്‍ഷങ്ങളാകുന്നു. പക്ഷേ എന്നെ വിശ്വസിച്ച് എത്രയോ പേര്‍ ജൂലി പോലുള്ള ക്യാരക്ടര്‍ നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് പറയൂ. ഈ വിഷയത്തില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ ആരാണ് എന്റെ കഴിവുകളെ ശരിക്കും അംഗീകരിച്ചിട്ടുള്ളത്? ഏതെങ്കിലും ഒരു സീസണ്‍ നടിയെപ്പോലെ തമിഴില്‍ അപ്പോഴപ്പോള്‍ ഞാന്‍ വന്നു പോയികൊണ്ടിരുന്നു. എന്നാല്‍ സംവിധായകനും ക്യാമറാമാനുമായ ജീവാ മാത്രം എന്നെ വിശ്വസിച്ച് ‘ദാംദൂം’ സിനിമയില്‍ അവസരം തരുകയുണ്ടായി. ആ ഒരു പടമാണ് എനിക്ക് അള്‍ട്രാ മോഡേണ്‍ ക്യാരക്ടര്‍ ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്. അതിനുശേഷവും തമിഴില്‍ എനിക്ക് പറയത്തക്ക രീതിയിലുള്ള വേഷങ്ങള്‍ ലഭിച്ചില്ല. നേരെ മലയാളത്തിലേക്കു പോയി. അവിടെ എന്റെ കഴിവുകള്‍ മനസ്സിലാക്കി അവര്‍ നല്ല വേഷങ്ങള്‍ തരുകയുണ്ടായി. ഇടയ്ക്കിടെ തെലുങ്കിലും കന്നടത്തിലും ഞാന്‍ അഭിനയിക്കുകയുണ്ടായി.

പറയുന്നവര്‍ പറഞ്ഞുകൊണ്ടിരിക്കും. എനിക്ക് അഭിനയത്തിന്റെ എബിസിഡി അറിയില്ല എന്നുപറഞ്ഞവര്‍ ഉണ്ട്. ഞാനിതൊക്കെ ഒരു ചെവികൊണ്ട് കേട്ട് മറുചെവിയിലൂടെ പുറത്തുവിടുകയാണ് ചെയ്യുന്നത്. കമന്റ് ചെയ്യുന്നവര്‍ക്ക് നല്ല തിരിച്ചടി കൊടുക്കണമെന്നുണ്ടെങ്കില്‍ സ്‌ക്രീനില്‍ നമ്മുടെ സാമര്‍ത്ഥ്യം തെളിയിച്ചു കാണിക്കണം. അങ്ങനെതന്നെയാണ് ജൂലിയിലും ഞാന്‍ അഭിനയിച്ചത്.തമിഴില്‍ ഒരുപടത്തില്‍ ഞാന്‍ നീന്തല്‍ വസ്ത്രം ധരിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരിക്കലും വള്‍ഗറാണെന്ന് ആരും പറഞ്ഞിട്ടില്ല. എനിക്ക് ഒരുപാട് പരിമിതികളുണ്ട്. പിറന്ന പടി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ ഞാന്‍ തയാറല്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top