ദിലീപേട്ടനും മഞ്ജുചേച്ചിയും തമ്മിലുള്ള വിവാഹമോചനത്തിനു കാരണം ശ്രീകുമാര്‍ മേനോന്‍; കാവ്യമാധവൻ
എന്റെ ആദ്യ വിവാഹം 2008 ഫെബ്രുവരി അഞ്ചിനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നിശാല്‍ചന്ദ്ര ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഞാനാണ് ആദ്യം വിവാഹമോചന നോട്ടീസ് നല്‍കിയത്. പിന്നീട് സംയുക്തമായി വിവാഹമോചന ഹര്‍ജി എറണാകുളം കോടതിയില്‍ നല്‍കി. 2010 ല്‍ കുടുംബ കോടതിയില്‍നിന്നും വിവാഹ മോചന ഉത്തരവ് ലഭിച്ചു. ദിലീപേട്ടനും ആദ്യ ഭാര്യ മഞ്ജുവുമായുള്ള പ്രശ്നങ്ങള്‍ എന്നു മുതലാണു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല.
അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും ഒരു കാരണമായിട്ടുണ്ട്. അത് എനിക്കറിയാം. ഞാനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജുച്ചേച്ചിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നു ദിലീപേട്ടന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും തമ്മില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണക്കാരി ഞാനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞത് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. 2013 ല്‍ അബാദ് പ്ലാസ ഹോട്ടലില്‍വച്ച് നടന്ന ”മഴവില്ലഴകില്‍ അമ്മ” എന്ന പരിപാടിയുടെ റിഹേഴ്സല്‍ ക്യാമ്ബില്‍വച്ച് ആക്രമിക്കപ്പെട്ട നടി എന്നെയും ദിലീപേട്ടനെയുംകുറിച്ച് പലരുടേയും അടുത്ത് അതുമിതും പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. സിദ്ദിക്ക് അങ്കിള്‍ (നടന്‍ സിദ്ദിക്ക്) അതിലിടപ്പെട്ട് സംസാരിച്ചിരുന്നു.
ബിന്ദുച്ചേച്ചി ദിലീപേട്ടന്റെയടുത്ത് ആ സമയത്ത് ചെന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ ദിലീപേട്ടന്‍ സിദ്ദിക്ക് അങ്കിളിന്റെ അടുത്തുപോയി ആക്രമിക്കപ്പെട്ട നടി ഇങ്ങനെ ആവശ്യമില്ലാത്തത് സംസാരിക്കുന്നുണ്ടെന്നും അവളെ നിയന്ത്രിക്കണമെന്നും പറഞ്ഞു. ഇവള്‍ക്ക് ഞങ്ങള്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോയെന്നു ദിലീപേട്ടനും പറഞ്ഞു. പ്രാക്ടീസ് നടക്കുന്ന സ്ഥലത്തുവച്ചു തന്നെയാണ് ആക്രമിക്കപ്പെട്ട നടിയുമായി സിദ്ദിക്ക് അങ്കിള്‍ സംസാരിച്ചത്. വേറെ ആരൊക്കെ അതില്‍ ഇടപെട്ടു എന്ന് എനിക്കറിയില്ല. ഈ സംഭവത്തിനുശേഷം ദിലീപേട്ടന്‍ അവളുമായി സംസാരിച്ചിട്ടില്ല. ”മഴവില്ലഴകില്‍ അമ്മ” എന്ന പ്രോഗ്രാമിന്റെ റിഹേഴ്സല്‍ നടക്കുന്ന സമയം.
”വെള്ളരിപ്രാവിന്റെ ചങ്ങാതി” എന്ന സിനിമയിലെ ”പതിനേഴില്‍” എന്നു തുടങ്ങുന്ന പാട്ടിന്റെ ഡാന്‍സ് ആണ് ഞാനും ദിലീപേട്ടനും ആ ഷോയില്‍ അവതരിപ്പിച്ചിരുന്നത്. അതിന്റെ റിഹേഴ്സല്‍ നടക്കുന്ന സമയത്താണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. ആ സമയം ഞാനും ദിലീപേട്ടനും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. മഞ്ജുച്ചേച്ചി ദിലീപേട്ടന്റെ വീട്ടില്‍നിന്നും ഇറങ്ങിപ്പോകുന്നത് ദിലീപേട്ടനും മകള്‍ മീനൂട്ടിയും ഓസ്ട്രേലിയയില്‍ പോയ സമയത്താണ്. മഞ്ജുച്ചേച്ചിയുമായി ഞാനിപ്പോള്‍ സംസാരിക്കാറില്ല. നടി ആക്രമിക്കപ്പെട്ട സംഭവം റിമി ടോമി ഫോണ്‍ വിളിച്ച് പറയുമ്ബോഴാണ് ഞാന്‍ അറിയുന്നത്. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്.
ദിലീപേട്ടന് ചായയിട്ട് കൊടുക്കുവാന്‍ പോയ സമയത്താണ് റിമി വിളിച്ചത്. ഞാന്‍ ദിലീപേട്ടന്റെ അടുത്ത് ചെന്നപ്പോള്‍ ദിലീപേട്ടന്‍ പ്രൊഡ്യൂസര്‍ ആന്റോ ചേട്ടനോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച സംഭവമാണു സംസാരിച്ചതെന്നും സുനിയും കൂട്ടരുമാണു നടിയെ ആക്രമിച്ചതെന്നും ദിലീപേട്ടന്‍ എന്നോട് പറഞ്ഞു. രാത്രിയില്‍ ആന്റോ ചേട്ടന്റെ മിസ്ഡ് കോള്‍ കണ്ടാണ് രാവിലെ വിളിച്ചതെന്നും പറഞ്ഞു. എന്നോട് ആക്രമിക്കപ്പെട്ട നടിയുടെ നമ്ബര്‍ ചോദിച്ചപ്പോള്‍ അറിയില്ലാ എന്നു മറുപടി നല്‍കി.
രമ്യ (സിനിമാ നടി) വിളിച്ചു സംസാരിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട നടി കൂടെയുണ്ടെന്ന് പറഞ്ഞപ്പോള്‍ നടിക്ക് േഫാണ്‍ കൊടുക്കാമോ എന്ന് ചോദിച്ചു. നടി ക്ഷീണിതയായി കിടക്കുകയാണെന്ന് പറഞ്ഞ് രമ്യ ഫോണ്‍ അവരുടെ അമ്മയ്ക്ക് കൊടുത്തു. ആക്രമിക്കപ്പെട്ട നടി അമ്മയുടെ അടുത്ത് ദിലീപേട്ടന്‍ ഫോണിലൂടെ സംസാരിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച സുനിയെ എനിക്ക് പരിചയമില്ല. സുനിയെ ഇതിനു മുമ്ബ് ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ല.
നടിയെ ആക്രമിച്ചതില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. ദിലീപേട്ടന്‍ പോയിരുന്നു. ഞങ്ങള്‍ ഏപ്രില്‍ 23 ന് സ്റ്റേജ് ഷോക്ക് അമേരിക്കയിലേക്ക് പോയി. അവിടെവച്ച് ഇക്കാര്യങ്ങളൊന്നും ഞങ്ങള്‍ പ്രത്യേകിച്ച് സംസാരിച്ചില്ല. വിഷ്ണു അപ്പുണ്ണിയെ വിളിച്ചതും സുനി അപ്പുണ്ണിയെ വിളിച്ചതും അപ്പുണ്ണി അവരോട് ചൂടായി സംസാരിച്ചതും ദിലീപേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. വിഷ്ണുവും സുനിയും നാദിര്‍ഷായെ വിളിച്ചകാര്യം എന്നോട് പറഞ്ഞിരുന്നില്ല.
ദിലീപേട്ടന് ശത്രുക്കള്‍ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ട്. പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ ദിലീപേട്ടനെതിരേ പ്രചാരണം നടത്തിയിരുന്നു. ദിലീപേട്ടനും മഞ്ജുചേച്ചിയും തമ്മിലുള്ള വിവാഹമോചനത്തിനു കാരണം ശ്രീ
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്