×

‘ഞാന്‍ ഇനിയും കുറഞ്ഞത് ഒരു പത്തു വര്‍ഷം കൂടി നായകനായി തന്നെ ഈ സിനിമ ലോകത്തുണ്ടാവും; ആ കൊച്ച് ഇനി എത്ര നാള്‍ ഇങ്ങനെ ഉണ്ടാവുമെന്ന് നമുക്ക് കണ്ടറിയാം’;

കൊച്ചി: കസബയെ കുറിച്ചുള്ള നടി പാര്‍വതിയുടെ വിമര്‍ശനം വിവാദമായപ്പോള്‍ ഏവരും ഉറ്റുനോക്കിയത് ഈ വിഷയത്തില്‍ മമ്മൂട്ടിയുടെ പ്രതികരണം എന്താകുമെന്നായിരുന്നു. എന്നാല്‍ ഒരു അഭിപ്രായപ്രകടനത്തിന് മമ്മൂട്ടി തയ്യാറായില്ല. അതേസമയം പാര്‍വതിയെ ട്രോളിയും രൂക്ഷമായി വിമര്‍ശിച്ചും മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തുകയും ചെയ്തു. കസബ നിര്‍മ്മാതാക്കളും പാര്‍വതിക്കെതിരെ രംഗത്ത് വന്നിരുന്നു.

Related image

മമ്മൂട്ടിയുടെ പ്രതികരണം അറിയാന്‍ പല മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹം പ്രതികരണത്തിന് തയ്യാറായില്ലെന്നാണ് വിവരം. അതിനിടെയാണ് മമ്മൂട്ടി സുഹൃത്തുക്കളോട് ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളോട് മമ്മൂട്ടി പറഞ്ഞു എന്ന പറയുന്ന കാര്യങ്ങളാണ് ഈ ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. വളരെ അടുപ്പമുള്ള ചിലര്‍ മമ്മൂട്ടിയുടെ പ്രതികരണം അറിഞ്ഞു ചെന്നപ്പോള്‍ പറഞ്ഞത് ആ കൊച്ചിനോട് ദൈവം ചോദിച്ചോളും എന്നാണത്രേ. അങ്ങനെ ദൈവത്തെ മാത്രം ഏല്‍പ്പിച്ചു മാറി നില്‍ക്കരുത് എന്നു പറഞ്ഞപ്പോഴാണ് മമ്മൂട്ടിയുടെ പ്രതികരണമെത്തിയത്. ”ഞാന്‍ ഇനിയും കുറഞ്ഞത് ഒരു പത്തു വര്‍ഷം കൂടി നായകനായി തന്നെ ഈ സിനിമ ലോകത്തുണ്ടാവും. ആ കൊച്ച് ഇനി എത്ര നാള്‍ ഇങ്ങനെ ഉണ്ടാവുമെന്ന് നമുക്ക് കണ്ടറിയാം”, ഇതായിരുന്നുവത്രേ മമ്മൂട്ടിയുടെ മറുപടി.ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മമ്മൂട്ടി ഇത്തരത്തിലൊരു പ്രതികരണം നടത്തിയോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. മമ്മൂട്ടി പറഞ്ഞതായി ആരും പരസ്യമായി സമ്മതിക്കുന്നില്ല.

കസബ പൂര്‍ണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നുമായിരുന്നു പാര്‍വതിയുടെ വിമര്‍ശനം.ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കസബയെക്കുറിച്ചുള്ള പാര്‍വതിയുടെ പ്രതികരണം. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാര്‍വതി മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചത്. പിന്നീട് ഗീതു മോഹന്‍ദാസ് നിര്‍ബന്ധിച്ചപ്പോഴാണ് പാര്‍വതി കസബ എന്ന് എടുത്തു പറഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top