ജോലി ചെയ്തിട്ട് പൈസ ചോദിക്കുമ്ബോള്‍ കടം ചോദിക്കുന്ന പോലെയാണ്: സ്രിന്ദ ആ അനുഭവം തുറന്നു പറയുന്നു

വളരെക്കുറച്ചു കാലം കൊണ്ടു തന്നെ ചെറിയ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയ താരമായാളാണു സ്രിന്ദ. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ഭാര്യയായി എത്തിയ സ്രിന്ദയെ മലയാളികള്‍ മറക്കില്ല. താരം സിനിമ മേഖലയില്‍ നിന്നുമുണ്ടായ ചില ദുരനുഭവങ്ങള്‍ പറഞ്ഞത് ഇങ്ങനെ. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. പുറത്തു നിന്നുള്ളവര്‍ സിനിമ വളരെ പ്രശ്നമുള്ള ഏരിയയാണെന്നു പറയും. എന്നാല്‍ വലിയ പ്രശ്നങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ല.
പിന്നെ എല്ലാവര്‍ക്കും ഉണ്ടാകുന്ന ചില ചെറിയ പ്രശ്നങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ട് എന്നും സ്രിന്ദ പറയുന്നു. ജോലി ചെയ്തിട്ട് പൈസ ചോദിക്കുമ്ബോഴുള്ള ചിലരുടെ ഒരു ആറ്റിറ്റിയൂഡ് ഉണ്ട്. ഞാന്‍ അവരുടെ അടുത്തു നിന്നു കടം ചോദിക്കുന്ന പോലെയാണ്. അവരെ വിളിക്കണം ഹലോ പൈസ ഒന്നു തരുമോ എന്നു ചോദിച്ച്. ചിലപ്പോള്‍ സ്ത്രീയായതു കൊണ്ടാവാം. അവര്‍ക്ക് എന്തെങ്കിലും കൊടുത്താല്‍ മതി എന്ന മട്ടാണ്.
ഇത്രയും സിനിമകളില്‍ അഭിനയിച്ചു എങ്കിലും താന്‍ ഒരു സംഘടനയിലൂം ഇല്ലാത്തയാളാണ് എന്നു സ്രിന്ദ പറയുന്നു. ഫേസ്ബുക്കിലൂടെയാണു ഡബ്ല്യൂ സിസിയെക്കുറിച്ച് അറിയുന്നത്. അത് ഒരു നല്ല ഇനിഷ്യേറ്റീവാണ് എന്നും സ്രിന്ദ പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്