×

GUDA01 മുതുമല തെപ്പക്കാട്​ ആദിവാസി കോളനിയില്‍ എം.എല്‍.എ സന്ദര്‍ശനം നടത്തി

ഗൂഡല്ലൂര്‍: മുതുമല തെപ്പക്കാട് ആദിവാസി കോളനിയില്‍ ദ്രാവിഡമണി എം.എല്‍.എ സന്ദര്‍ശനം നടത്തി. കോളനിയിലെ പ്രശ്നങ്ങള്‍ കോളനിവാസികള്‍ എം.എല്‍.എയെ ധരിപ്പിച്ചു. റേഷന്‍ കടകളില്‍നിന്ന് കൃത്യമായ അളവില്‍ അരിയും സാധനങ്ങളും ലഭിക്കുന്നില്ല. എന്നാല്‍, എസ്.എം.എസ് വരുമ്ബോള്‍ മുഴുവന്‍ സാധനങ്ങള്‍ കൃത്യമായി നല്‍കിയെന്നും അയക്കുന്നതായും ആദിവാസികള്‍ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച്‌ ബന്ധപ്പെട്ട വകുപ്പ് അധികാരികളുമായി സംസാരിക്കുമെന്നും റേഷന്‍ സാധനങ്ങള്‍ ക്യത്യ അളവില്‍ തന്നെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. GDR MLA മുതുമല തെപ്പക്കാട് ആദിവാസി കോളനി ഗൂഡല്ലൂര്‍ എം.എല്‍.എ ദ്രാവിഡമണി സന്ദര്‍ശിക്കുന്നു കൊതുകു നശീകരണ പ്രവൃത്തി കലക്ടര്‍ പരിശോധിച്ചു ഗൂഡല്ലൂര്‍: ഡെങ്കിപ്പനിമൂലം തമിഴ്നാട്ടില്‍ മുപ്പതിലേറെ പേര്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്ന് എല്ലാ ജില്ലകളിലും പ്രതിരോധ നടപടികളും ശുചീകരണ പ്രവൃത്തികളും കൊതുകു നശീകരണവും ശക്തമാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് ജില്ലയിലും പ്രവൃത്തികള്‍ ഉൗര്‍ജിതമാക്കി. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ നഗരത്തില്‍ ജനങ്ങള്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നടത്തിയ പ്രവൃത്തികളും മുന്‍കരുതലുകളും ജില്ല കലക്ടര്‍ ഇന്നസ​െന്‍റ് ദിവ്യ സന്ദര്‍ശിച്ചു. ആരോഗ്യവകുപ്പ് അധികൃതരും കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഊട്ടി നഗരസഭ പരിധിയിലെ മിക്ക വാര്‍ഡുകളിലും നടന്നുവരുന്ന കൊതുനശീകരണ പ്രവൃത്തി കലക്ടര്‍ പരിശോധിക്കാനെത്തി. GDR CLR ഊട്ടി നഗരത്തില്‍ നടത്തുന്ന കൊതുകു നശീകരണ പ്രവൃത്തി പരിശോധിക്കുന്ന ജില്ല കലക്ടര്‍ ഇന്നസ​െന്‍റ് ദിവ്യ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top