×

പാമ്ബുപിടിത്തം; വനപാലകര്‍ക്ക് പരീശീലനം

ഗൂഡല്ലൂര്‍: പാമ്ബുപിടിത്തത്തിന് വനപാലകര്‍ക്ക് പരീശീലനം നല്‍കി. തെപ്പക്കാട് ആനക്യാമ്ബില്‍ നടന്ന പരിശീലന ക്ലാസ് മുതുമല കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീനിവാസ് റെഡ്ഡി ഉദ്ഘാടനം ചെയ്തു. വന്യ മൃഗ ഗവേഷകരായ സെതന്‍യാ, വരദഗിരി, അബിജിത്താസ് എന്നിവര്‍ ക്ലാസെടുത്തു. പല്ലി, പാമ്ബുകള്‍ എന്നിവയെ സംരക്ഷിക്കേണ്ടതി​െന്‍റ ആവശ്യകത, അവയില്‍നിന്ന് രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍ എന്നിവയാണ് പഠിപ്പിച്ചത്. ഊട്ടി ഗവ.കോളജ് സുവോളജി വിഭാഗം വിദ്യാര്‍ഥികളും നീലഗിരി പരിസ്ഥിതി സംഘം ട്രെയിനര്‍മാരും ക്ലാസെടുത്തു. പാമ്ബുപിടിത്ത പരിശീലകന്‍ സാദിഖ്, റേഞ്ചര്‍മാരായ സുന്ദര്‍രാജന്‍, രാജേന്ദ്രന്‍, ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഡെങ്കിപ്പനി; ആദിവാസികള്‍ക്ക് ബോധവത്കരണം ഗൂഡല്ലൂര്‍: പരിസരശുചീകരണം, ഡെങ്കിപ്പനി എന്നിവയെ സംബന്ധിച്ച്‌ ആദിവാസികള്‍ക്ക് ബോധവത്കരണം നടത്തി. ദേവാല പൊലീസി​െന്‍റ ആഭിമുഖ്യത്തില്‍ മുണ്ടക്കുന്ന് ആദിവാസികോളനിയിലാണ് ബോധവത്കരണം നല്‍കിയത്. ദേവാല ഡിവൈ.എസ്.പി ശക്തിവേല്‍ അധ്യക്ഷതവഹിച്ചു. ഡോ. രമേഷ് ക്ലാസെടുത്തു.

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ നീലവേമ്ബുകഷായവും ദീപാവലി ആഘോഷിക്കാന്‍ വസ്ത്രം, മധുരം, പടക്കം എന്നിവയും വിതരണം ചെയ്തു. സി.ഐ ജ്ഞാനരവി, എസ്.ഐ. സൗന്ദര്‍രാജന്‍, സ്പെഷല്‍ കോണ്‍സ്റ്റബിള്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പാട്ടത്തിനെടുത്ത ഭൂമിയിലെ കൃഷി നശിപ്പിക്കരുതെന്ന് കലക്ടര്‍ക്ക് നിവേദനം ഗൂഡല്ലൂര്‍: കൈവശഭൂമിയിലെ കൃഷികള്‍ നശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്ക് പച്ചക്കറി കര്‍ഷകര്‍ നിവേദനം നല്‍കി.

തമിഴ്നാട് കര്‍ഷക സംഘം ജില്ല പ്രസിഡന്‍റ് രാജ്കുമാറി​െന്‍റ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. കുന്താ താലൂക്കിലെ അപ്പര്‍ഭവാനി, എമറാള്‍ഡ്, അവലാന്‍ഞ്ചി എന്നിവിടങ്ങളിലെ വൈദ്യുതി വകുപ്പിനും റവന്യൂ വകുപ്പിനും സ്വന്തമായ ഭൂമിയുണ്ട്. ഇത് ചില രാഷ്ട്രീയ നേതാക്കള്‍ കൈവശമാക്കി പച്ചക്കറി കൃഷിചെയ്യാന്‍ പാട്ടത്തിന് നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ഭൂമിയാണെന്ന് അറിയാതെ ചിലര്‍ സ്ഥലം പാട്ടത്തിനെടുത്ത് നാലുപതിറ്റാണ്ടായി പച്ചക്കറികൃഷി ചെയ്തുവരുകയാണ്.

ഇപ്പോഴാണ് സര്‍ക്കാര്‍ ഭൂമിയാെണന്നുപറഞ്ഞ് കുടിയിറക്കാനെത്തുന്നത്. എന്നാല്‍, ഒരു മുന്നറിയിപ്പും നല്‍കാതെ വന്ന് വിളവെടുക്കാറായ പച്ചക്കറികള്‍ വെട്ടിനശിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. അതിനാല്‍ കടംവാങ്ങി ചെയ്ത കൃഷിയുടെ വിളവെടുക്കുന്നതുവരെ സമയം നല്‍കണമെന്ന് കര്‍ഷകര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top