×

ഉലമ കാര്‍ഡുകള്‍ പുതുക്കണം

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ഉലമാക്കള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ വിതരണം ചെയ്ത ഉലമ കാര്‍ഡുകള്‍ പുതുക്കണമെന്ന് ജില്ല കലക്ടര്‍ ഇന്നസ​െന്‍റ് ദിവ്യ അറിയിച്ചു. ഈ മാസം 25ന് ഊട്ടി ഫിങ്കര്‍ പോസ്റ്റിലെ ന്യൂനപക്ഷ- പിന്നാക്കവിഭാഗം ക്ഷേമവകുപ്പി​െന്‍റ ജില്ല ഓഫിസില്‍ ഇതിനായി പ്രത്യേക ക്യാമ്ബ് നടക്കും. മുന്നുവര്‍ഷത്തില്‍ ഒരിക്കലാണ് കാര്‍ഡുകള്‍ പുതുക്കുക. വിവാഹ ധനസഹായം, മരണാനന്തര ചടങ്ങ്, പെന്‍ഷന്‍ മറ്റ് ക്ഷേമപദ്ധതികള്‍ക്കും കാര്‍ഡ് പുതുക്കിയിരിക്കണമെന്ന് ജില്ല കലക്ടര്‍ വ്യക്തമാക്കി. നീലഗിരിയില്‍ പേപ്പര്‍ ഗ്ലാസുകള്‍ നിരോധിച്ചു ഗൂഡല്ലൂര്‍: ഇനിമുതല്‍ നീലഗിരിയില്‍ പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ പാടിെല്ലന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഗ്ലാസി​െന്‍റ ഉപയോഗം വര്‍ധിച്ച്‌ പരിസ്ഥിതി പ്രശ്നം ഉയര്‍ത്തുന്നത് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇതുസംബന്ധിച്ച്‌ ജില്ല കലക്ടര്‍ ഇന്നസ​െന്‍റ് ദിവ്യ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. പേപ്പര്‍ ഗ്ലാസുകളില്‍ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന വസ്തു അടങ്ങിയിട്ടുണ്ടെന്നാണ് വിശദീകരണം. നീലഗിരിയില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top