ഗുരുവായൂർ ഏകാദശിയുടെ പോലീസ് വിളക്കാഘോഷത്തിൽ പങ്കെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ
ഗുരുവായൂർ: ഗെയിൽ കേരളത്തിന്റെ വികസന പദ്ധതിയാണെന്നും പദ്ധതി നടപ്പിലാക്കാൻ പോലീസ് സംവരണം നൽകുകയാണ് പോലീസിന്റെ ചുമതലയെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ഗുരുവായൂരിൽ പറഞ്ഞു.
ഏകാദശിയുടെ ഭാമായി പോലീസ് വിളക്കാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ഡിജിപി. എത്രകാലം പോലീസ് സംരക്ഷണം നൽകേണ്ടിവരും എന്ന് പറയാൻ കഴിയില്ല.മുക്കം സംഘർഷത്തിന് പിന്നിൽ തത്പര കക്ഷികളുണ്ടോ എന്ന് അന്വേഷിക്കും. ഉത്തരമേഖല ഡിജിപിയോടും ഇന്റലിജൻസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
മാലിന്യ പ്രശ്നം: ഗുരുവായൂരിൽ
നാളെ കോണ്ഗ്രസിന്റെ രാപ്പകൽ സമരം
ഗുരുവായൂർ: ഗുരുവായൂരിലെ മാലിന്യ പ്രശ്നം പരിഹരിക്കാത്ത നഗരസഭയുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ രാപ്പകൽ സമരം നടക്കും. 28ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം മുൻ നഗരസഭ കൗണ്സിലർ കെ.പി. ഉദയനാണ് നയിക്കുന്നത്. രാവിലെ 10ന് ഗാന്ധി സ്മൃതി മണ്ഡപത്തിൽ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച രാവിലെ 10ന് സമാപനം വി.ടി. ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചൂരൽപ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടലേക്കുള്ള മാലിന്യ നീക്കം തടസപെട്ടതോടെ നഗരം മാലിന്യ കൂന്പാരമായി മാറി.
15ന് ശബരിമല സീസണ് ആരംഭിക്കാനിരിക്കെ മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലാകും. മാലിന്യ സംസ്കരണത്തിന് നഗരസഭ കൊണ്ടുവന്ന പദ്ധതികളെല്ലാം പാളിയതോടെ എന്തുചെയ്യണമെന്നാറിയാത്ത അവസ്ഥയിലാണ് നഗരസഭ അധികൃതർ.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്