കലാഭവൻ മണി ധാരാളം സുഹൃത്തുക്കളെ ലഭിച്ച അപൂർവ ഭാഗ്യത്തിനുടമ: ജയറാം
ചാലക്കുടി: ധാരാളം സുഹൃത്തുക്കളെ കിട്ടുക എന്ന അപൂർവഭാഗ്യം ലഭിച്ച വ്യക്തിയാണു കലാഭവൻ മണിയെന്നു സിനിമതാരം ജയറാം. നഗരസഭയുടെയും കേരള ഫോക്ലോർ അക്കാദമിയുടെയും കലാഭവൻ സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാഭവൻ മണി സ്മാരക അഖില കേരള ഓണക്കളി മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമാ സെറ്റിലായാലും നാട്ടിലായാലും മണിയോടൊപ്പം ഒരു പറ്റം ജനത ഉണ്ടായിരുന്നു. മണിയുടെ ഓർമകൾ തലമുറകൾ കഴിഞ്ഞാലും നിലനിൽക്കും. ഓണംകളി മത്സരത്തെക്കുറിച്ച് വൈകിയാണ് അറിഞ്ഞത്. നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ സംഘാടകരിൽ ഒരാളായി താനുമുണ്ടാകുമായിരുന്നുവെന്നും ജയറാം പറഞ്ഞു. നാടൻ കലാരൂപങ്ങളുടെ പ്രചാരണത്തിനു കലാഭവൻ മണി നല്കിയ സംഭാവനകൾ മാനിച്ചു ഫോക്ലോർ അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരം മരണാനന്തര ബഹുമതിയായി മണിയുടെ ഭാര്യ നിമ്മിക്കു മന്ത്രി എ.കെ. ബാലൻ നല്കി.
ബി.ഡി. ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ സുന്ദർദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുലേഖ ശങ്കരൻ, യു.വി. മാർട്ടിൻ, സീമ ജോജോ, ജനറൽ കൺവീനർ കെ.ബി. സുനിൽകുമാർ, ഫാ. വർഗീസ് പാത്താടൻ, ഫാ. ജോസ് പാലാട്ടി, നഗരസഭ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, പി.എം. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഓണക്കളി മത്സരം ആരംഭിച്ചു.
ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ നടന്ന മത്സരം കാണാൻ വൻ ജനാവലിയാണ് എത്തിയത്. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, സിനിമാ സീരിയൽ താരങ്ങളും ഓണക്കളി മത്സരം കാണാൻ എത്തിയിരുന്നു.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്