മുഖ്യമന്ത്രിയുടെ ഹൈലികോപ്റ്റര്‍ യാത്ര; പണം നല്‍കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രാ വിവാദം പണം നല്‍കി അവസാനിപ്പിക്കാനൊരുങ്ങി സി.പി.ഐ.എം സംസ്ഥാന ഘടകം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സി.പി.ഐ.എമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി തിരുവനന്തപുരത്തു പ്രതികരിച്ചു. ഹെലികോപ്റ്റര്‍ വിവാദത്തില്‍ തീരുമാനം നാളത്തെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിക്കുമെന്ന് നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പണം നല്‍കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ടെന്ന് കടകംപള്ളി പ്രതികരിച്ചത്.
വിവാദം ഉണ്ടായ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ പറ്റുമെന്ന് പാര്‍ട്ടി ആലോചിക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം വകയിരുത്തിയ സംഭവത്തില്‍ പോലീസിന് പങ്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്