ഗള്‍ഫ് രാജ്യങ്ങളില്‍ ശുദ്ധമായ കുടിവെള്ളം എത്തിച്ച ചരിത്രവുമായാ റൊമാന കേരളത്തില്‍
തിരുവനന്തപുരം: യു എ ഇ യിലെ പ്രമുഖ കുടിവെള്ള കമ്പനിയായ റൊമാന വാട്ടര്‍ ഇന്ത്യയിലേക്കും. ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ റൊമാന വാട്ടര്‍ പുറത്തിറക്കും. മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ വൈകിട്ട് 4.45ന് നടക്കുന്ന ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ബി സത്യന്‍ എം എല്‍ എ, ഓ രാജഗോപാല്‍ എം എല്‍ എ എന്നിവരും പങ്കെടുക്കും. സിനിമാ താരം കൊല്ലം തുളസി ആദ്യ റോമാനാ വാട്ടര്‍ ആദ്യ കാര്‍ട്ടന്‍ ഏറ്റു വാങ്ങും.
‘സീറോ വേസ്റ്റ്’ എന്ന ആശയത്തില്‍ പ്രവര്‍ത്തിച്ചു രാജ്യത്തെ ബോട്ടില്‍ വാട്ടര്‍ വ്യവസായ രംഗത്ത് സാമൂഹ്യപ്രതിബദ്ധതയിലൂടെ വ്യക്തിമുദ്ര പതിപ്പിക്കുക എന്നതാണ് റൊമാനയുടെ ലക്ഷ്യമിടുന്നത്. ഇതിനായി കമ്പനിയുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ എല്ലാം തന്നെ ഉപയോഗിച്ച ബോട്ടിലുകള്‍ നിക്ഷേപിക്കാനുള്ള വീപ്പകള്‍ സ്ഥാപിക്കും. ഇതിലൂടെ ശേഖരിക്കുന്ന ബോട്ടിലുകള്‍ ‘റീസൈക്കിള്‍’ ചെയ്യാനാണു പദ്ധതി. 250ml കപ്പുകളിലും 1 ltr, 1.5 ltr and 2 ltrബോട്ടിലുകളിലുമായാണ് റൊമാന വാട്ടര്‍ എത്തുക.
രണ്ടു ദശാബ്ദങ്ങളിലേറെയായി ഗള്‍ഫ് രാജ്യങ്ങളില്‍ ശുദ്ധമായ കുടിവെള്ളം എത്തിച്ചതിന്‍റെ ചരിത്രവുമായാണ് റൊമാന കേരളത്തില്‍ എത്തുന്നത്. രാജ്യത്തെ വികസിച്ചു വരുന്ന കുടിവെള്ള വ്യവസായത്തിനു തങ്ങളുടെ അനുഭവസമ്പത്തും സാങ്കേതിക പരിജ്ഞാനവും വിനിയോഗിക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശം. ഇതിനായി തമിഴ്നാട്ടിലെ വള്ളിയൂരില്‍ ആദ്യ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലേക്കുള്ള മുഴുവന്‍ സപ്ലൈയും ഇവിടെ നിന്നുമായിരിക്കും.
സംസ്ഥാനം മുഴുവനുള്ള ഡിസ്ട്രിബ്യൂട്ടര്‍മാരുടെ ഒരു ശ്രുംഖല ഇതിനായി സ്ഥാപിച്ചു കഴിഞ്ഞു എന്ന് റൊമാനയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ്æamÀഅറിയിച്ചു.”തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ കമ്പനി നേരിട്ടായിരിക്കും വില്‍പ്പന നടത്തുക. മറ്റു ജില്ലകളിലും തമിഴ്നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള നാല് ജില്ലകളിലും ബങ്കലൂരുവിലും വിതരണക്കാര്‍ വഴിയാവും റൊമാന വാട്ടര്‍ എത്തിക്കുക.”
‘സീറോ വേസ്റ്റ്’ എന്ന ആശയത്തെക്കുറിച്ച് പ്രദീപ് പദ്മനാഭന് വലിയ പ്രതീക്ഷകളാണുള്ളത്. “പരിസ്ഥിതി സംരക്ഷണം നമ്മുടെ എല്ലാവരുടേയും ചുമതലയാണ്. അത് കൊണ്ട് തന്നെ റൊമാനയുടെ ഉപയോഗം കഴിഞ്ഞുള്ള ബോട്ടിലുകള്‍ തിരിച്ചെടുക്കാനും അവ റീസൈക്കിള്‍ ചെയ്യാനും ഞങ്ങള്‍ പദ്ദതിയിടുന്നു. റൊമാനയുടെ വിതരണ കേന്ദ്രങ്ങളില്‍ എല്ലാം തന്നെ ഇതിനായി ഒരു ‘ബിന്‍’ ഉണ്ടായിരിക്കും. ഇത് വിജയക്കണമെങ്കില്‍ വിതരണക്കാരുടെയും ഉപഭോക്താക്കലുടേയും സഹകരണം ഉണ്ടായേ തീരൂ, അതുണ്ടാകും എന്നും പ്രതീക്ഷിക്കുന്നു”.
ആദ്യ ഘട്ടത്തില്‍ റൊമാനയുടെ കുപ്പികള്‍ മാത്രമേ തിരിച്ചെടുത്ത് റീസൈക്കിള്‍ ചെയ്യാന്‍ നിര്‍വ്വാഹമുള്ളൂ. എന്നാല്‍ ഈ പദ്ധതി വിജയിച്ചാല്‍ മറ്റു കമ്പനികളുടെ പ്ലാസ്റ്റിക് കുപ്പികളും റീസൈക്കിള്‍ ചെയ്യുന്ന കാര്യം ആലോചിക്കും എന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്