കെ.കരുണാകരനെ രാജി വെപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധം : ഹസ്സന്‍
തിരുവനന്തപുരം: ചാരക്കേസില്‍ ആരോപണവിധേയനായ സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജി വയ്പ്പിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍ രംഗത്ത്. കരുണാകരന്‍ അനുസ്മരണത്തിലാണ് ഇത് വെളിപ്പെടുത്തല്‍ നടത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കെ.കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് എ.കെ ആന്റണി മുന്നറിയിപ്പ് നല്‍കിയിരുനെന്നും ഹസ്സന്‍ പറഞ്ഞു. കെ.കരുണാകരനെ രാജി വെപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധം ഉണ്ടെന്നും എം.എം ഹസ്സന്‍ വിശദമാക്കി.
പിന്നീട് ചാരകേസ് കെട്ടിചമച്ചതാണെന്നും നമ്ബി നാരായണന്‍ അടക്കമുള്ള ആളുകളെ വെറുതെ വിടുകയും ചെയ്തിരുന്നു. 1995 ല്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കുവാനായി എ ഗ്രൂപ്പ് ആയുധമാക്കിയിരുന്നു. എന്നാല്‍, ഹസ്സന്റെ വിളിപ്പെടുത്തലോടെ എ ഗ്രൂപ്പിനുള്ളില്‍ തന്നെ അഭിപ്രായ വിത്യാസമുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഭാവിയില്‍ ദുഖിക്കേണ്ടി വരുമെന്നും അന്ന് കെ കരുണാകരന്‍ പറഞ്ഞിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്