×

ഈ സമരം വിജയിച്ചില്ലെങ്കില്‍ പിന്നെ…..ശ്രീജിത്തിന്റെ സമരം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ക്രട്ടേറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ സമരം തുടങ്ങിയിട്ട് 761 ദിവസങ്ങളില്‍ ഏറെയായി. സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന ഒറ്റ ആവശ്യം മാത്രമാണ് ശ്രീജിത്തിന് ഭരണകുടത്തോട് പറയാനുള്ളത്. പൊലീസുകാര്‍ ആത്മഹത്യയെന്ന് പറഞ്ഞ് എഴുതിതള്ളിയ തന്റെ അനിയന്റെ ജീവന് ഉത്തരവാദികള്‍ പൊലീസുകാരാണെന്നും അത് ലോക്കല്‍ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നും ശ്രീജിത്ത് വിശ്വസിക്കുന്നു. പൊലീസ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റിയുടെ കണ്ടെത്തലും ശ്രീജിത്തിന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നുണ്ട്.

ശ്രീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ, ചുവപ്പുനാടയുടെ കുരുക്കില്‍നിന്ന് അതിന് മോചനം ഇതുവരെ ലഭിച്ചിട്ടില്ല.

2014 മെയ് 21നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെടുന്നത്. മോഷണകുറ്റം ചുമത്തിയായിരുന്നു ശ്രീജീവിനെ പാറശ്ശാല പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. അന്ന് ചുമതലയുണ്ടായിരുന്ന സിഐ ഗോപകുമാറും എസ്‌ഐ ഫിലിപ്പോസും ചേര്‍ന്നാണ് ഈ ചെറുപ്പക്കാരനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ പൊലീസുകാര്‍ കേസില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്തിന്റെയും അമ്മയുടെയും പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ശ്രീജീവ് കൊല്ലപ്പെടുന്ന സമയത്ത് രമേശ് ചെന്നിത്തലയായിരുന്നു കേരളത്തിന്റെ ആഭ്യന്തരമന്ത്രി. യുഡിഎഫ് മാറി എല്‍ഡിഎഫ് വന്നിട്ടും, ഉമ്മന്‍ചാണ്ടി മാറി പിണറായി വിജയന്‍ വന്നിട്ടും ശ്രീവിന്റെ കേസില്‍ പ്രത്യേകിച്ച് പുരോഗതികളൊന്നും ഉണ്ടായിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top