കെ.എസ്.ആര്‍.ടി.സി വ്യാപാര സമുച്ചയം ശബരിമല സീസണുമുമ്ബ് പൂര്‍ത്തിയാകില്ല
പത്തനംതിട്ട: ശബരിമല സീസണ്‍ തുടങ്ങും മുമ്ബ് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വ്യാപാര സമുച്ചയം നിര്‍മാണം പൂര്‍ത്തിയാകില്ല. ഡിപ്പോ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന പുതിയ ബസ് സ്റ്റാന്‍ഡിലെ അറ്റകുറ്റപ്പണിക്കും നടപടിയായില്ല. ശബരിമല സീസണ്‍ അടുത്തിട്ടും അധികൃതര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്ന പുതിയ ബസ് സ്റ്റാന്‍ഡിലെ വടക്ക് ഭാഗത്തെ യാര്‍ഡ് തകര്‍ന്ന് ചളിവെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. യാര്ഡിെന്റ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിപ്പോ അധികൃതര്‍ നഗരസഭയോട് ആവശ്യപ്പെട്ടിട്ട് ദിവസങ്ങളാകുന്നു. ഇവിടെ മാലിന്യം കുന്നുകൂടി ചീഞ്ഞളിഞ്ഞുകിടപ്പുണ്ട്. ശുചിമുറി സ്ഥിതിചെയ്യുന്ന ഭാഗത്ത് മാലിന്യം നിറഞ്ഞതിനാല്‍ ആളുകള്‍ കയറാന്‍ മടിക്കുന്നു. യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന ഭാഗത്ത് മേല്‍ക്കൂര തകര്‍ന്ന് മഴയില്‍ വെള്ളം പതിക്കുകയാണ്. ഇതിെന്റ ചോര്‍ച്ച പരിഹരിക്കാനും കഴിഞ്ഞിട്ടില്ല.
ശബരിമല സീസണ്‍ തുടങ്ങിയാല്‍പിന്നെ നിത്യവും നൂറുകണക്കിനു യാത്രക്കാര്‍ വന്നുപോകുന്ന ജില്ല ആസ്ഥാനത്തെ സ്റ്റാന്‍ഡാണിത്. സീസണുമുമ്ബ് രണ്ടുനിലയുള്ള വാണിജ്യ സമുച്ചയം നിര്‍മാണം പൂര്‍ത്തിയാക്കി അവിടേക്ക് ഡിപ്പോ മാറ്റുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. ഇതിനായി കടമുറികളും ജൂണില്‍ ലേലം ചെയ്തിരുന്നു. ഇതിലൂടെ അഞ്ചരക്കോടിയോളം രൂപയും ലഭിച്ചു.
പലിശരഹിത നിക്ഷേപമായാണ് കടയെടുത്തവര്‍ തുക കെട്ടിവെച്ചിട്ടുള്ളത്. എന്നാല്‍, പണി ഉടന്‍ പൂര്‍ത്തിയാകുന്ന ലക്ഷണവുമില്ല. ഒന്നരവര്‍ഷം മുമ്ബാണ് പണി ആരംഭിച്ചത്. ഇടക്ക് ഫണ്ട് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കരാറുകാരന്‍ പണിനിര്‍ത്തുകയും ചെയ്തിരുന്നു.
ഭിത്തിതേപ്പ്, തറയില്‍ ടൈല്‍ പാകല്‍, പ്ലമ്ബിങ്, െപയിന്‍റിങ്, യാര്‍ഡ് മണ്ണിട്ട് നികത്തല്‍ തുടങ്ങിയവ അവശേഷിക്കുന്നു. നിലവിലെ കരാറില്‍ ഇലക്‌ട്രിക്കല്‍ പണി ഉള്‍പ്പെടുന്നില്ല. അതിനു പ്രത്യേകം കരാറും നല്‍കേണ്ടിവരും. ഇതൊക്കെ പൂര്‍ത്തിയാകാന്‍ സമയമെടുക്കും.
കട ലേലത്തില്‍ എടുത്തവരും കാത്തിരിക്കേണ്ട ഗതികേടാണ്. സ്വകാര്യ ആശുപത്രി രോഗികളെ പിഴിയുന്നതായി ആക്ഷേപം പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രമുഖ സ്വകാര്യ ആശുപത്രി രോഗികളില്‍നിന്ന് വന്‍തുക ഇൗടാക്കുന്നതായി ആക്ഷേപം. നിസ്സാര രോഗവുമായി ചെന്നാല്‍പോലും അനാവശ്യ പരിശോധന നടത്തുന്നതായാണ് ആരോപണം. വിവിധ സ്കാനിങ് ടെസ്റ്റുകള്‍ക്ക് അമിത തുക വാങ്ങുന്നതായും പരാതിയുണ്ട്.
സിംഗിള്‍ മുറിക്ക് ദിവസം 2000 രൂപയാണ് വാടക. ജില്ലക്ക് പുറത്തുള്ള പ്രമുഖ ആശുപത്രികള്‍പോലും 750 രൂപയില്‍ അധികം മുറി വാടക വാങ്ങാറില്ല. എന്നാല്‍, ഡോക്ടര്‍ നിത്യവും രോഗിയെ പരിശോധിക്കാന്‍ വരുന്നതിനും നഴ്സുമാരുടെ പരിചരണവും ഉള്‍പ്പെടെയാണ് ഇൗ തുക വാങ്ങുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മുറി വാടകയായി 600 രൂപ മാത്രമേയുള്ളൂവെന്നും അവര്‍ പറയുന്നു.
എന്നാല്‍, പരിശോധന ഫീസ് ഉള്‍പ്പെടെ വിവിധ ഇനങ്ങളിലായി വന്‍ തുക ഡിസ്ചാര്‍ജ് ചെയ്യുേമ്ബാള്‍ വാങ്ങുന്നുണ്ട്. രണ്ട് രോഗികളെ കിടത്തുന്ന മുറിക്ക് ഒരാളില്‍നിന്ന് 1500 രൂപയും വാങ്ങുന്നുണ്ട്. ജില്ല ആസ്ഥാനത്ത് കൂടുതല്‍ ആശുപത്രികള്‍ ഇല്ലാത്തതാണ് ഇൗ കൊള്ളക്ക് പ്രധാന കാരണമായി രോഗികള്‍ പറയുന്നത്. തുച്ഛ തുകക്കാണ് ഇൗ ആശുപത്രിയില്‍ ഭൂരിഭാഗം നഴ്സുമാരും ജോലി ചെയ്യുന്നത്.
പിരിച്ചുവിടുമെന്ന പേടി കാരണം പലരും പുറത്തുപറയാറുമില്ല. നഴ്സുമാരുടെ സംഘടനപോലും ഇവരെ അവഗണിക്കുന്നതായി ആേക്ഷപമുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്