×

ഇരുപതോളം കുട്ടിഡ്രൈവര്‍മാര്‍ കുടുങ്ങി

കൊടുമണ്‍: സ്കൂളിനുസമീപം ലൈസന്‍സില്ലാതെ വാഹനം ഒാടിച്ച കുട്ടിഡ്രൈവര്‍മാര്‍ പൊലീസ് പിടിയിലായി. ദിവസങ്ങളായി ഇരുപതോളം കുട്ടികളെയാണ് പൊലീസ് പിടികൂടിയത്. എട്ടാം ക്ലാസില്‍ പഠിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വാഹനങ്ങള്‍ രക്ഷിതാക്കളുടെ പേരിലുള്ളതാണ്. രക്ഷിതാക്കളുടെ അനുമതിയോടെ സ്കൂളില്‍ കൊണ്ടുവരുന്ന ബൈക്കുകള്‍ സ്കൂള്‍ വളപ്പില്‍ കയറ്റാന്‍ കഴിയാത്തതിനാല്‍ സമീപത്തെ വീടുകളിലാണ് വെക്കുന്നത്. സ്കൂള്‍ സമയം കഴിയുേമ്ബാള്‍ തിരക്കേറിയ ജങ്ഷനില്‍ അഭ്യാസ പ്രകടനവും മൂന്നുപേരെ കയറ്റിപ്പായലും ഇവരുടെ വിനോദമാണ്. കൊടുമണ്‍ എസ്.െഎ ശ്രീജിത്തി​െന്‍റ നേതൃത്വത്തില്‍ സി.പി.ഒ ജയരാജ്, അലക്സ്കുട്ടി, എസ്.െഎ രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടിഡ്രൈവര്‍മാരെ പിടികൂടിയത്. പിടിയിലായ കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ലൈസന്‍സില്ലാതെ വാഹനം ഒാടിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത രക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസെടുത്തു. റോഡപകടങ്ങള്‍ കൂടിവരുന്നതിന് പ്രധാന കാരണം കുട്ടിഡൈവര്‍മാരാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് പൊലീസ് നടപടിയെടുത്തത്. കുടുംബശ്രീ സ്കൂള്‍ പരിശീലന പരിപാടി ഇന്നുമുതല്‍ പത്തനംതിട്ട: കുടുംബശ്രീ, അയല്‍ക്കൂട്ടം അംഗങ്ങളെ ശാക്തീകരിക്കാനും കുടുംബശ്രീ ത്രിതല സംഘടന സംവിധാനം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന കുടുംബശ്രീ സ്കൂള്‍ എന്ന പരിശീലന പരിപാടിക്ക് ശനിയാഴ്ച ജില്ലയില്‍ തുടക്കമാകും.

കുടുംബശ്രീ സംഘടന സംവിധാനം, പദ്ധതികള്‍, ജന്‍ഡര്‍ വികസനം, ആരോഗ്യം, ശുചിത്വം, അഴിമതിവിമുക്തം വിഷയങ്ങളെ ആസ്പദമാക്കി ദിവസം രണ്ട് മണിക്കൂര്‍ വീതം ആറ് ആഴ്ചകളിലായി 12 മണിക്കൂര്‍ ക്ലാസും സ്വയം പഠനവുമാണ് പരിശീലനത്തിലുള്ളത്. പരിശീലനം പൂര്‍ത്തിയാക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. അടുത്ത സാമ്ബത്തികവര്‍ഷം മുതല്‍ അയല്‍ക്കൂട്ട അഫിലിയേഷനും മറ്റു ധനസഹായങ്ങള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് മാനദണ്ഡമാക്കും. ഉപജില്ല കലോത്സവം പത്തനംതിട്ട: തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലെ സ്കൂളുകളില്‍ 2017-18 വര്‍ഷത്തെ ഉപജില്ല കലോത്സവുമായി ബന്ധപ്പെട്ട് വിവിധയിനങ്ങളില്‍ വിധികര്‍ത്താക്കളുടെ പാനല്‍ തയാറാക്കുന്നു.

പത്തനംതിട്ട റവന്യൂ ജില്ലക്കുപുറത്തുനിന്ന് അര്‍ഹതയുള്ള വിധികര്‍ത്താക്കള്‍ അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ അപേക്ഷ ഫോണ്‍ നമ്ബര്‍ സഹിതം 25നുമുമ്ബ് തിരുവല്ല ജില്ല വിദ്യാഭ്യാസ ഒാഫിസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ നല്‍കണം. ഫോണ്‍: 04692601349. ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു പത്തനംതിട്ട: ദേശീയ ആയുര്‍വേദ ദിനാചരണം പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്റര്‍ അധ്യക്ഷതവഹിച്ചു.

ഡോ.റാം മോഹന്‍ സന്ദേശം നല്‍കി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി.കെ, വാര്‍ഡ് അംഗം അന്നമ്മ ഫിലിപ്, എ.എം.എ.ഐ ജില്ല പ്രസിഡന്‍റ് ഡോ.ഡി. രാജന്‍, സെക്രട്ടറി ഡോ.ജി. ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

ഡോ.എം. മനോജി​െന്‍റ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്, സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്ബ്, ഔഷധവിതരണം എന്നിവയും നടന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top