വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത ; ശങ്കരണംകണ്ണം തോടിനുകുറുകേ നിർമിച്ച പാലം രണ്ടാമതും തകർന്നു.
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത ചുവട്ടുപ്പാടം ശങ്കരണംകണ്ണം തോടിനുകുറുകേ മാസങ്ങൾക്കുമുന്‍പു മാത്രം നിർമിച്ച പാലം രണ്ടാമതും തകർന്നു.
പാലത്തിന്റെ സ്ലാബിനു ഇരുഭാഗത്തുമുള്ള റോഡ് താഴ്ന്ന് വാഹനങ്ങൾക്കു പോകാനാകാത്ത സ്ഥിതിയുണ്ടായി. ഇതേ തുടർന്ന് ഇന്നലെ ഇവിടെ ജെസിബി ഉപയോഗിച്ച് ടാർ റോഡ് പൊളിച്ചു അറ്റകുറ്റപ്പണി നടത്തുകയാണിപ്പോൾ. നാലുമാസംമുന്പ് ഈ പാലംതകർന്ന് അറ്റകുറ്റപ്പണി നടത്തിയതായിരുന്നു.
റോഡുപണി പൂർത്തിയാക്കി ലൈൻവരയ്ക്കലും സിഗ്്നൽ സംവിധാനങ്ങളും സ്ഥാപിച്ച ഭാഗങ്ങളിലും ഇത്തരത്തിൽ റോഡ് താഴ്ന്നു വാഹനങ്ങൾക്കു പോകാനാകാത്ത സ്ഥിതിയുണ്ട്. റോഡ് നിർമിക്കുന്പോൾ ഉണ്ടായിട്ടുള്ള അപാകതകളാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നു പറയുന്നു. വടക്കഞ്ചേരി മുതൽ പട്ടിക്കാട് വരെയുള്ള ഭാഗത്തെ പാലങ്ങളുടെയും കൽവർട്ടുകളുടെയും ഭാഗങ്ങൾ താഴ്ന്നു റിപ്പയറിംഗിനായി പൊളിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും റീടാറിംഗ് നടത്തി പാതയുടെ നിരപ്പ് ലെവലാക്കിയിട്ടില്ല.
ഇതുമൂലം വാഹനങ്ങൾ ഇത്തരം ചാലുകളിലും കുഴികളിലും ചാടി യാത്രക്കാർ വാഹനത്തിനുള്ളിൽ തെന്നിവീഴുന്ന സ്ഥിതിയാണ്.
ആറുവരിപ്പാത നിർമാണം നടക്കുന്പോൾ യഥാസമയം അത് പരിശോധിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി നടപടി സ്വീകരിക്കാതിരുന്നതാണ് ഈ പരിതാപകര സ്ഥിതിക്ക് കാരണമെന്നു പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്