വെരുകിനെയും ആറ് കുഞ്ഞുങ്ങളെയും പിടികൂടി
പാലക്കാട്: നഗരത്തിലെ വിദ്യാലയത്തില്‍ ചേക്കേറിയ വെരുകിനെയും ആറ് കുഞ്ഞുങ്ങളെയും വനപാലകര്‍ പിടികൂടി. പി.എം.ജി.എച്ച്.എസ്.എസിലെ സ്റ്റാഫ് റൂമിലാണ് അമ്മവെരുകും കുഞ്ഞുങ്ങളും കുടിയേറിയിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സ്കൂളിലെ സ്റ്റാഫ് മുറിക്കകത്തെ മര അലമാരയുടെ പിറകുവശത്ത് വെരുക് കുഞ്ഞുങ്ങളെ അധ്യാപകര്‍ കണ്ടത്. തുടര്‍ന്ന്, വനപാലകരെ വിവരമറിയിക്കുകയായിരുന്നു. അമ്മയെയും കുഞ്ഞുങ്ങളെയും ഒന്നിച്ച് പിടികൂടാന്‍ വൈകീട്ട് ആറ് വരെ കാത്തിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് വെരുകുകളെയും പിടികൂടി. കുഞ്ഞുങ്ങള്‍ക്ക് ഏകദേശം മൂന്നുമാസം പ്രായം വരും. ഇവയെ മലമ്ബുഴ സ്നേക്ക് പാര്‍ക്കിന് കൈമാറി. െഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ അബ്ദുറസാഖ്, സെക്ഷന്‍ വനം ഓഫിസര്‍ സജി, സി.പി.ഒ എന്‍. സുനില്‍, വന്യജീവികളെ പിടിക്കുന്നതില്‍ വിദഗ്ധനും വനം വകുപ്പ് ജീവനക്കാരനുമായ അബുത്വാഹിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്