×

വലിയ മീനുകള്‍ക്കും വില കുറയുന്നു

വാണിമേല്‍: ഹാര്‍ബറിനോട് ചേര്‍ന്നുള്ള മത്സ്യ മാര്‍ക്കറ്റുകളില്‍ വലിയ മീനുകള്‍ക്ക് ചെറിയ വില. കിലോഗ്രാമിന് ആയിരം രൂപ വരെയെത്തിയ അയ്ക്കൂറക്ക് 200 മുതല്‍ 380 വരെയാണ് ചില്ലറ വില. രുചി ഏറെയുള്ള വലിയ അയ്ക്കൂറ വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇപ്പോഴാണ് നാനൂറ് രൂപയില്‍ താഴ്ന്നത്. ആവോലി വിലയും കിലോ ഗ്രാമിന് ഇരുനൂറ്റി അമ്ബത് രൂപയായി താഴ്ന്നിട്ടുണ്ട്. മത്സ്യത്തിന്റെ ലഭ്യത കൂടിയതാണ് വില കുറയാന്‍ കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
അയല വലുതിന് കിലോഗ്രാമിന് 140 രൂപയും ചാളക്ക് കിലോഗ്രാമിന് 40 രൂപയുമാണ് ചില്ലറ വില. മറ്റുചെറിയ മീനുകളുടെ വിലയും മുന്‍പത്തേക്കാള്‍ ഏറെ താഴ്ന്നിട്ടുണ്ട്. 200 രൂപക്ക് വിറ്റിരുന്ന വലിയ കല്ലുമ്മക്കായ 120 രൂപക്കാണ് വില്‍ക്കുന്നത്. തീരത്തിനോട് ചേര്‍ന്നു കിടക്കുന്ന മത്സ്യവ്യാപാര കേന്ദ്രങ്ങളിലാണ് ഏറ്റവും വിലക്കുറവില്‍ മത്സ്യം ലഭിക്കുന്നത്. ചോമ്ബാല്‍ ഹാര്‍ബറിനോട് ചേര്‍ന്നുള്ള വടകര മത്സ്യ മാര്‍ക്കറ്റില്‍ അയക്കൂറ വില കുറഞ്ഞതിനാല്‍ ധാരാളം പേര്‍ വാങ്ങാനെത്തുന്നുണ്ടന്ന് വ്യാപാരികളായ മഹ്സുമും അസ്ക്കറും അനീഷും പറയുന്നു. രുചി ഏറെയുള്ള വലിയ ഉരുളന്‍ കൊയലക്ക് 200 രൂപയില്‍ താഴെയാണ് ചില്ലറ വില.
സ്രാവിനും വില കുറഞ്ഞിട്ടുണ്ട്. നിലവിലെ താഴ്ന്ന വിലനിലവാരം മീന്‍ ഭക്ഷണമാക്കിയവര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. കന്നി, തുലാം മാസങ്ങളില്‍ സാധാരണയായി മത്സ്യം കൂടുതലായി ലഭിക്കുകയും വില കുറഞ്ഞുവരികയും ചെയ്യാറുണ്ടെങ്കിലും കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങളായി ഈ മത്സ്യങ്ങള്‍ക്കു തീവിലയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top