×

ഭിന്നലിംഗക്കാരെ കൂടെപ്പിറപ്പുകളായി കാണണം: ജില്ലാ ജഡ്ജ്

കോഴിക്കോട്: ഭിന്നലിംഗക്കാരോട് സമൂഹം വെച്ചുപുലര്‍ത്തുന്ന മാനസികാവസ്ഥ മാറണമെന്നും അവരെ കൂടെപ്പിറപ്പുകളായി കാണാന്‍ കഴിയണമെന്നും ജില്ലാ ജഡ്ജ് കെ. സോമന്‍ പറഞ്ഞു. ലിംഗസമത്വമെന്നതു പുരുഷ- സ്ത്രീ സമത്വം മാത്രമായാണ് വിലയിരുത്തപ്പെടുന്നതെന്നും ഭരണഘടനയും നിയമങ്ങളും ഉണ്ടാക്കുന്ന ഘട്ടത്തില്‍ പോലും മൂന്നാംലിംഗക്കാരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ വന്നിട്ടില്ലെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെയും കസബ ജനമൈത്രി പൊലീസിന്റെയും ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് ഹാളില്‍ സംഘടിപ്പിച്ച ഭിന്നലിംഗക്കാരുടെ സംഗമം (ട്രാന്‍സ്ജെന്‍ഡേഴ്സ് മീറ്റ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള വിഭാഗമാണ് ഭിന്നലിംഗക്കാര്‍. പൗരന്മാര്‍ക്ക് ലഭിക്കേണ്ട സാമൂഹികവും സാമ്ബത്തികവും തൊഴില്‍പരവുമായ എല്ലാ അവകാശങ്ങളും അവര്‍ക്കും ലഭിക്കണം. അതിന് പൊതുസമൂഹത്തെയാണ് ആദ്യം ബോധവത്ക്കരിക്കേണ്ടത്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റി തന്നെ ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു കൈകാര്യം ചെയ്ുയന്നുണ്ടെന്നും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ഇക്കാര്യത്തില്‍ സജീവ പങ്കാളിത്തം വഹിക്കുമെന്നും ജഡ്ജ് പറഞ്ഞു. കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ഭിന്നലിംഗക്കാര്‍ക്ക് മാത്രമായി പ്രത്യേക ക്ലിനിക്ക് തുടങ്ങാനുള്ള തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭരണകൂടം മൂന്ന് വര്‍ഷത്തിനകം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മിഷന്‍ 2020 പദ്ധതിയില്‍ ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഭിന്നലിംഗക്കാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ ലഭ്യമാക്കി അവരെ ശാക്തീകരിക്കുന്നതിനും ആവുന്നത് ചെയ്യും. തിരിച്ചറിയല്‍ രേഖ ഏതൊരു പൗരന്റെയും അടിസ്ഥാന ആവശ്യമാണെന്നും ഭിന്നലിംഗത്തില്‍ പെട്ടവര്‍ക്ക് തിരിച്ചറിയല്‍ രേഖ ലഭിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. മിഠായിത്തെരുവ് നവീകരണത്തിന്റെ ഭാഗമായി ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേകമായ ശൗചാലയം നിര്‍മിക്കാന്‍ തീരുമാനിച്ച കാര്യം കലക്ടര്‍ ചൂണ്ടിക്കാട്ടി.
ജില്ലയിലെ ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ബോധവത്ക്കരിക്കുന്നതിനുമാണ് സംഗമം നടത്തിയത്. 350 ഓളം ഭിന്നലിംഗക്കാരണ് ജില്ലയിലുള്ളത്. പരിപാടിയില്‍ കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസസ്ട്രേറ്റും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മുന്‍ സെക്രട്ടറിയുമായ ബൈജു, കസബ സി.ഐ. പി. പ്രമോദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി, സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം ഡയറക്ടര്‍ ഡോ. രാജേന്ദ്രന്‍, സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ വത്സല, സാമൂഹികനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് പരമേശ്വരന്‍, സ്കില്‍ ഡവലപ്മെന്റ് സെന്റര്‍ കെ. ശ്രീധരന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ പാരാലീഗല്‍ വളണ്ടിയര്‍ സിസിലി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top