പാദരക്ഷ വ്യവസായ മേഖല സമരത്തിലേക്ക്; 28ന് പ്രതിഷേധ ധര്‍ണ്ണ
ജി.എസ്.ടി.യിലെ അപാകതകള്‍ പരിഹരിക്കാത്തതിലും ജി.എസ്.ടി. റീഫണ്ട് വൈകുന്നതിനും പ്രതിഷേധിച്ച് ഫൂട്വെയര്‍ വ്യവസായ മേഖല സമരത്തിലേക്ക് കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്നില്‍ ഈ മാസം 28ന് വ്യവസായികള്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. പാദരക്ഷ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.
ജി.എസ്.ടി.യിലെ അപാകതകള്‍ പരിഹരിക്കാത്തതിലും ജി.എസ്.ടി. റിഫണ്ട് വൈകുന്നതിനു എന്നതിലെ പ്രതിഷേധത്തിനൊപ്പം റിഫണ്ട് ലഭിക്കാനുണ്ട് കാലതാമസം തുടരുന്ന സാഹചര്യത്തില്‍ തതുല്യ തുക പലിശ രഹിത ബാങ്ക് വായ്പകളായി ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് വ്യപാരികള്‍ പ്രതിഷേധിക്കുന്നത്.
നോട്ട് നിരോധനം പാദരക്ഷാ വ്യവസായ മേഖലയെ ദോഷമായി ബാധിച്ചതിനു പിന്നാലെ ജി.എസ്.ടി കൂടി നടപ്പാക്കിയതോടെ പാദരക്ഷാ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് വ്യവസായികള്‍ പറയുന്നു.
ചെറുകിട യൂണിറ്റുകള്‍ 50 ലക്ഷം രൂപയും മറ്റും മുടക്കി നാലഞ്ചു ആളുകള്‍ ചേര്‍ന്ന നടത്തുന്നതാണ്. അസംസ്കൃത വസ്തുക്കള്‍ എടുക്കുമ്ബോള്‍ തന്നെ നികുതി സര്‍ക്കാരിലേക്ക് ലഭിക്കുകയാണ്. എന്നാല്‍ വില്‍ക്കുമ്ബോള്‍ അത് തിരിച്ചുകിട്ടുന്നില്ല. വര്‍ക്കിംഗ് കാപിറ്റല്‍ ലഭിക്കാതെ വരുമ്ബോള്‍ യൂണിറ്റുകള്‍ പ്രതിസന്ധിയിലാക്കുന്നു. ഈ പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി ഈ മാസം 28ന് യൂണിറ്റുകള്‍ അടച്ചിട്ട് പ്രതിഷേധ ധര്‍ണ്ണ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പാദരക്ഷ വ്യവസായ സംരക്ഷണ സമിതി നേതാക്കള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജി.എസ്.ടി നടപ്പാക്കിയതിനെ അപാകത പരിഹരിക്കാത്തതു മൂലം കോഴിക്കോട് ജില്ലയില്‍ മാത്രം 40 ഓളംയൂണിറ്റുകള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. 12% മുതല്‍ 18% വരെ നികുതി കൊടുത്തുവാങ്ങുന്ന റോ മെറ്റിരീയല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചെരുപ്പുകള്‍ അഞ്ചു ശതമാനം നികുതി നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. 60 ദിവസം കൊണ്ട് ജി.എസ്.ടി റിഫണ്ട് ലഭിക്കുമെന്ന അധികൃതരുടെ ഉറപ്പും കാറ്റില്‍ പറന്നിരിക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്