ഗെയില്‍ വാതക പൈപ്പ് ലൈന്‍; മുക്കം എരഞ്ഞിമാവിലേക്ക് നാളെ ജനകീയ മാര്‍ച്ച്
കോഴിക്കോട്: നെല്ലിക്കാപറമ്ബിലെ സൈറ്റിലേക്ക് രാവിലെ ഒമ്ബതിന് നടക്കുന്ന മാര്‍ച്ചില്‍ പാര്‍ലമെന്റ് അംഗം മുതല്‍ പഞ്ചായത്ത് അംഗം വരെയുള്ളവര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.ഐ. ഷാനവാസ് എം.പി, കെ.എം. ഷാജി എം.എല്‍.എ എന്നിവര്‍ നേതൃത്വം നല്‍കും. പദ്ധതി പ്രദേശത്ത് നടക്കുന്ന പൈപ്പിടല്‍ പ്രവൃത്തി തടയും.
വ്യവസായ മന്ത്രിയുമായി നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങളൊന്നും നടപ്പായില്ല. പത്ത് സെന്റ് ഭൂമിയുള്ളവര്‍ക്ക് പത്ത് ലക്ഷം നല്‍കുമെന്ന ഉറപ്പും പാലിച്ചില്ല. ഏതാനും ചിലര്‍ക്ക് ചെക്ക് കൊടുത്ത് നാടകം കളിക്കുകയാണ്. അഞ്ച് സെന്റിെന്റയും പത്ത് സെന്റിെന്റയും കാര്യം പറഞ്ഞവര്‍ 12ഉം 15ഉം സെന്റ് ഭൂമിയുള്ളവരുടെ കാര്യം പറഞ്ഞില്ല. എന്നാല്‍, ക്രഷറുകള്‍ക്ക് വേണ്ടി അലൈന്മെന്റ് മാറ്റാനും അധികൃതര്‍ തയാറായി. ഇപ്പോഴും ഒരു കടലാസ് പോലും നല്‍കാതെ സര്‍വേയും മറ്റ് നടപടികളും നിര്‍ബാധം തുടരുകയാണ്. പൊലീസിനെ കയറൂരിവിട്ട് സമരം പൊളിക്കാനാണ് ശ്രമിക്കുന്നത്. െപാലീസിന് മോക്ഡ്രില്ലും മറ്റ് പരിശീലനവും നല്‍കുന്നത് ആരെ പേടിപ്പിക്കാനാണെന്ന് വ്യക്തമാക്കണം. ജനുവരി ആദ്യവാരത്തില്‍ കോഴിക്കോട് സെമിനാര്‍ നടത്താനും മലബാര്‍ ചേംബര്‍ ഹാളില്‍ ചേര്‍ന്ന സംസ്ഥാനതല സമര സമിതി യോഗം തീരുമാനിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി നേതാക്കളായ സി.പി. ചെറിയ മുഹമ്മദ്, അസ്ലം ചെറുവാടി, റൈഹാന്‍ ബേബി, നിജേഷ് അരവിന്ദ്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സബാഹ് പുല്പറ്റ, ബാവ പൂക്കോട്ടൂര്‍, എം.കെ. അശ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്