സേവനപ്രവര്‍ത്തനങ്ങള്‍ ബാധ്യതയായി ഏറ്റെടുക്കണം ^എം.െഎ. അബ്ദുല്‍ അസീസ്
സേവനപ്രവര്‍ത്തനങ്ങള്‍ ബാധ്യതയായി ഏറ്റെടുക്കണം -എം.െഎ. അബ്ദുല്‍ അസീസ് കോട്ടയം: സമൂഹത്തിലെ സേവനപ്രവര്‍ത്തനങ്ങള്‍ ബാധ്യതയായി എറ്റെടുക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.െഎ. അബ്ദുല്‍ അസീസ്. കോട്ടയം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് മര്‍ഹമ ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ച ശാന്തിതീരം സെന്റര്‍ ഫോര്‍ മെഡിക്കല്‍ ഗൈഡന്‍സ് ആന്‍ഡ് ഹെല്പിെന്റ ഉദ്ഘാടനവും പദ്ധതി സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സേവനം അഹങ്കാരത്തിെന്റയും തങ്ങളുടെ മഹത്വവും പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി മാറുന്നത് നിരര്‍ഥകമാണ്. ഇത് നമ്മുടെ ബാധ്യതയും ചുമതലയുമാണെന്ന് മനസ്സിലാക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും വേണം. ഇത്തരം കര്‍മങ്ങളിലൂടെ ജീവിതനിയോഗം നിര്‍വഹിക്കുേമ്ബാഴാണ് മനുഷ്യന്‍ അര്‍ഥവത്താകുന്നത്. ശക്തനായ മനുഷ്യനെ അങ്ങേയറ്റം ദുര്‍ബലമാക്കുന്നതാണ് രോഗം. ശാസ്ത്രീയ പുരോഗതി ഏറെ കൈവരിച്ചിട്ടും പുതിയ ജീവിതശൈലി കൂടുതല്‍ രോഗികളെയാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ ശാന്തിതീരം പോലുള്ള െസന്‍ററുകളിലൂടെ രോഗികള്‍ക്കു മാത്രമല്ല, രോഗമില്ലാത്തവര്‍ക്കും മാര്‍ഗദര്‍ശനങ്ങള്‍ നല്‍കണം.
ഒാളപ്പരപ്പിലെ തിരയ്ക്കനുകൂലമായും പ്രതികൂലമായും പോകുന്നതുപോലെയുള്ള പൊതുപ്രവര്‍ത്തനം ശരിയല്ലെന്ന് െപാതുസമ്മേളനം ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ ജമാഅത്തെ ഇസ്ലാമിയുടെ നന്മയെ നൂറുശതമാനം പിന്തുണക്കുന്നു. നല്ലകാര്യങ്ങള്‍ ചെയ്യുന്നതിന് ആര് മുന്നോട്ടുവന്നാലും പ്രോത്സാഹിപ്പിക്കണം. അതിന് അനുകൂലമായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മര്‍ഹമ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. അഫ്സല്‍ അധ്യക്ഷതവഹിച്ചു. ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് പഞ്ഞിക്കാരന്‍, കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, മെഡിക്കല്‍ കോളജ് ജുമാമസ്ജിദ് ഇമാം മൗലവി ജലാലുദ്ദീന്‍ ഫൈസി, നഗരസഭ കൗണ്‍സിലര്‍ പി.പി.
ചന്ദ്രകുമാര്‍, നവജീവന്‍ ട്രസ്റ്റ് ഡയറക്ടര്‍ പി.യു. തോമസ്, ശാന്തിതീരം പ്രോജക്‌ട് ഡയറക്ടര്‍ എന്‍.എ. മുഹമ്മദ്, ജമാഅെത്ത ഇസ്ലാമി ജില്ല പ്രസിഡന്‍റ് എ.എം. അബ്ദുസ്സമദ് എന്നിവര്‍ സംസാരിച്ചു.
മര്‍ഹമ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുസ്സലാം സ്വാഗതവും വൈസ് ചെയര്‍മാന്‍ പി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. എം.എ.
സിറാജുദ്ദീന്‍ ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്