പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്ന ബിഹാര്‍ സ്വദേശിക്ക് ജീവപര്യന്തം
പത്തനംതിട്ട: പീഡനശ്രമം എതിര്‍ത്ത പ്രായപൂര്‍ത്തിയാകാത്ത ഝാര്‍ഖണ്ഡ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന് ജീവപര്യന്തം കഠിനതടവും പിഴയും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന ബിഹാര്‍ മുസാഫര്‍ സ്വദേശി ജൂന്‍ജുന്‍ കുമാറിനെയാണ് (35) പത്തനംതിട്ട പോക്സോ പ്രത്യേക കോടതി ജഡ്ജി എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്. 2012 മാര്‍ച്ച് ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവം. മരിച്ച പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവിനൊപ്പം ജോലിക്കുവന്നതാണ് ജൂന്‍ജുന്‍കുമാര്‍. കുമ്ബനാട്ട് വാടകക്ക് താമസിക്കുകയായിരുന്നു പെണ്‍കുട്ടിയും സഹോദരിയും ഭര്‍ത്താവും. ഗര്‍ഭിണിയായിരുന്ന സഹോദരിയെ പരിചരിക്കാനാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. സഹോദരിയും ഭര്‍ത്താവും ആശുപത്രിയില്‍ പോയപ്പോള്‍ വീടിെന്റ ചുമതല ജൂന്‍ജുന്‍ കുമാറിനെ ഏല്‍പിച്ചു. ഇൗ സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിെച്ചന്നും എതിര്‍ത്തതിനെത്തുടര്‍ന്ന് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നുമാണ് േപ്രാസിക്യൂഷന്‍ കേസ്. കൊലപാതകത്തിന് ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും ശിഷിച്ചു. പീഡനശ്രമത്തിന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപയും വിധിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്