ഡോ. ജിനേഷിനെ രാജിവെപ്പിച്ച സംഭവം ആരോഗ്യവകുപ്പ് പുനഃപരിശോധിക്കുന്നു * എസ്.എഫ്.ഐ ഇടപെടലിനെ തുടര്‍ന്നാണ് നടപടി
ഗാന്ധിനഗര്‍ (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്, പി.ജി സീറ്റുകളുടെ അംഗീകാരം നഷ്ടമാകുമെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിെന്റ തീരുമാനം വാര്‍ത്തമാധ്യമങ്ങളെ അറിയിച്ചെന്ന് ആരോപിച്ച് യുവഡോക്ടറെ രാജിവെപ്പിച്ച പ്രിന്‍സിപ്പലിെന്റ നടപടി ആരോഗ്യവകുപ്പ് പുനഃപരിശോധിക്കുന്നു. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയതായി എസ്.എഫ്.െഎ നേതാക്കള്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് േഫാറന്‍സിക് മെഡിസിനിലെ ഡോ. പി.എസ്. ജിനേഷിനാണ് ജോലി രാജിവെക്കേണ്ടിവന്നത്. പ്രിന്‍സിപ്പലിെന്റ നടപടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ എസ്.എഫ്.െഎ പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചിരുന്നു. എം.സി.െഎ അംഗീകാരവും രാജിക്കത്തും എന്ന വിഷയം ഉന്നയിച്ച് കോളജ് അങ്കണത്തില്‍ സായാഹ്നസംഗമവും നടത്തി. എസ്.എഫ്.െഎ നേതൃത്വം മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി ബന്ധപ്പെട്ടതിെന്റ അടിസ്ഥാനത്തിലാണ് വിഷയം പുനഃപരിശോധിക്കാന്‍ ഇടപെടാമെന്ന് ആരോഗ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചത്. ഇതോടെ എസ്.എഫ്.െഎ അടക്കം വിവിധ സംഘടനകള്‍ നടത്താനിരുന്ന സമരങ്ങള്‍ മാറ്റിവെച്ചു. വിദ്യാര്‍ഥികളുടെ നിവേദനപ്രകാരം ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അധ്യാപകരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറവും ഉള്‍പ്പെടെ 10 ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചാണ് മെഡിക്കല്‍ കോഴ്സുകളുടെ അംഗീകാരം നിഷേധിക്കുമെന്ന് കാണിച്ച് ഐ.എം.സി ആരോഗ്യവകുപ്പിന് കത്തയച്ചത്.
2017 ജൂലൈ 26, 27 തീയതികളില്‍ എം.സി.െഎ നടത്തിയ പരിശോധനയിലാണ് ന്യൂനത കണ്ടെത്തിയത്. ഇവ ഒരു മാസത്തിനുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ കോഴ്സുകളുടെ അംഗീകാരം നഷ്ടപ്പെടും എന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഒരുമാസം പിന്നിട്ടിട്ടും എം.സി.െഎ നിര്‍ദേശിച്ച ന്യൂനതകള്‍ പരിഹരിക്കാന്‍ കോളജ് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ നാലിന് അംഗീകാരം നഷ്ടപ്പെടുമെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് അധികൃതര്‍ അംഗീകാരം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആവശ്യമായ നടപടിയെടുത്തത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്