കിഴക്കൻമേഖലയിൽ മഴ ശക്തം: രണ്ടു വീടുകൾ തകർന്നു; ലക്ഷങ്ങളുടെ കൃഷിനാശം
November 3, 2017 11:07 am
Published by : Web Desk
Facebook LinkedIn പത്തനാപുരം: കിഴക്കന് മേഖലയില് മഴ ശക്തമായി തുടരുന്നു. രണ്ട് വീടുകള് ഭാഗികമായി തകര്ന്നു. ഇതുവരെ അന്പത് ലക്ഷംരൂപയുടെ കൃഷിനാശം.
ഇരുപതോളം വീടുകളില് വെള്ളം കയറി. പാടം മേഖലയിലാണ് മഴ ഏറെ നാശം വിതച്ചത്.
പാടം ഇരുട്ടുതറ സുനില് ഭവനില് സുരേന്ദ്രന്, ബിജുഭവനില് ബിജു എന്നിവരുടെ വീടുകളാണ് തകര്ന്നത്. താമരശേരില് വിലാസിനിയുടെ വീട് നിര്മാണത്തിനായി ഇറക്കിയിട്ടിരുന്ന സാമഗ്രികള് ശക്തമായ മലവെള്ള പാച്ചിലില് ഒഴുകിപ്പോയി.
വ്യാപകമായ കൃഷിനാശവും ഉണ്ടായി. ഇരുട്ടുതറ ഏലായിലെ ബണ്ട് തകര്ന്നതാണ് കൃഷിനാശത്തിനും താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറുന്നതിനും കാരണമായത്.
അക്കു ഭവനില് ഭാജീന്ദ്രന്, പുളിമൂട്ടില് രാജു, ശാന്തവിലാസത്തില് തങ്കപ്പന് നായര് എന്നിവരുടെ കൃഷിയാണ് അധികവും നശിച്ചത്. വാഴ, ചേന, ചേമ്പ്, മരച്ചീനി എന്നീ കാര്ഷികവിളകള് പൂര്ണമായും നശിച്ചു. റബര് മരങ്ങള് ഒടിഞ്ഞും കടപുഴകിയും വീണു. ഏക്കറുകണക്കിന് ഭൂമിയിലെ കൃഷിയാണ് നശിച്ചത്.
ഭൂമി പാട്ടത്തിനെടുത്തും പലിശയ്ക്ക് പണമെടുത്തും കൃഷി ചെയ്യുന്നവരാണ് അധികവും. വന്യമൃഗശല്യം കൊണ്ട് പൊറുതി മുട്ടിയവര്ക്ക് മഴക്കെടുതി ഇരട്ടി ദുരന്തമായിരിക്കുകയാണ്.
മുഴുവന് വാര്ത്തകള്
News By Date October 25, 2024 (2) October 17, 2024 (1) October 12, 2024 (2) October 9, 2024 (2) October 6, 2024 (1) October 4, 2024 (1) September 30, 2024 (1) September 26, 2024 (1) September 23, 2024 (1) September 17, 2024 (4) September 14, 2024 (1) September 12, 2024 (1) September 11, 2024 (1) September 10, 2024 (2) September 9, 2024 (1) September 7, 2024 (1) September 6, 2024 (3) September 4, 2024 (3) September 3, 2024 (1) September 2, 2024 (3) September 1, 2024 (2) August 31, 2024 (1) August 27, 2024 (2) August 25, 2024 (2) August 22, 2024 (1) August 20, 2024 (1) August 19, 2024 (3) August 17, 2024 (3) August 16, 2024 (2) August 15, 2024 (1) August 14, 2024 (4) August 12, 2024 (3) August 10, 2024 (1) August 8, 2024 (2) August 7, 2024 (2) August 6, 2024 (2) August 5, 2024 (1) August 1, 2024 (2) July 31, 2024 (2) July 30, 2024 (2) July 28, 2024 (2) July 26, 2024 (1) July 25, 2024 (1) July 24, 2024 (1) July 22, 2024 (3) July 19, 2024 (1) July 18, 2024 (2) July 16, 2024 (3) July 15, 2024 (2) July 12, 2024 (1)
എനിക്ക് അറിയേണ്ട വാര്ത്തകള് എന്റെ ഫെയ്സ് ബുക്കില് സൗജന്യമായി ലഭിക്കാന് ഗ്രാമജ്യോതി Facebook പേജില് അംഗമാവൂ.
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്