സെമിത്തേരിയില്‍ പള്ളി അധികൃതര്‍ അറിയാതെ മൃതദേഹം മറവു ചെയ്തു
കാഞ്ഞങ്ങാട്: സെമിത്തേരിയില്‍ പള്ളി അധികൃതര്‍ അറിയാതെ മൃതദേഹം മറവു ചെയ്തുവെന്ന സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കാഞ്ഞങ്ങാട് അപ്പോസ്തല റാണി ചര്‍ച്ചിന്റെ കീഴില്‍ ചെമ്മട്ടംവയല്‍ കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയ്ക്ക് സമീപത്തെ സെമിത്തേരിയില്‍ മൃതദേഹം മറവ് ചെയ്തുവെന്നാണ് സംശയം.
സെമിത്തേരിയില്‍ മണ്ണ് മൂടിയ നിലയില്‍ കണ്ടതാണ് സംശയത്തിനിട നല്‍കിയത്. ഒരാളുടെ വലിപ്പത്തില്‍ മണ്ണ് നീക്കിയ നിലയിലാണുള്ളത്. കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം സംസ്കരിക്കാന്‍ പോയപ്പോഴാണ് മണ്ണ് നീക്കിയ നിലയില്‍ കണ്ടത്. അപ്പോസ്തല റാണി ദേവാലയത്തിലെ ഫാദര്‍ മാര്‍ട്ടിന്‍ രായപ്പനാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. അഞ്ച് ഇടവകകളിലുള്ളവര്‍ക്കാണ് സെമിത്തേരി. ഈ ഇടവകയില്‍ ആരും തന്നെ അടുത്ത ദിവസങ്ങളില്‍ മരണപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
അതേസമയം ആര്‍.ഡി.ഒയുടെ അനുമതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. ദാമോദരന്‍ പറഞ്ഞു. ആരേയും കാണാതായതായി പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ സംഭവം പോലീസിനേയും കുഴക്കുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്