×

സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം; വീടുകളില്‍ പതാക ഉയര്‍ത്തും.. ആശുപത്രി ശുചീകരിക്കും

കാസര്‍ഗോഡ് : സിപിഐ എം ജില്ലാസമ്മേളനത്തിന് കാസര്‍കോട് നഗരമൊരുങ്ങി. ജനുവരി എട്ടുമുതല്‍ പത്തുവരെയാണ് സമ്മേളനം. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളിലെ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ പ്രതിനിധി സമ്മേളനവും ഇന്ദിരാനഗറിലെ എം രാമണ്ണറൈ നഗറില്‍ പൊതുസമ്മേളനവും നടക്കും. 1992ലാണ് മുമ്ബ് കാസര്‍കോട് നഗരത്തില്‍ ജില്ലാസമ്മേളനം നടന്നത്. സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും സജീവമാണ്. ചുമരെഴുത്തുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും കുടിലുകളും കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരന്നു. രക്തസാക്ഷികളായ വരദരാജ പൈയും ബാലകൃഷ്ണനും രക്തം ചീന്തിയ മണ്ണില്‍ ജില്ലാസമ്മേളനത്തെ വലിയ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജില്ലാസമ്മേളനത്തിന്റെ പതാക ദിനം ജനുവരി ഒന്നിന് ആചരിക്കും. സിപിഐ എം അംഗങ്ങളുടെ വീടുകളില്‍ പതാക ഉയര്‍ത്തും. ബ്രാഞ്ച്, ലോക്കല്‍, ഏരിയകളിലെ പ്രധാന കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തും. അന്നേ ദിവസം കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരം ശുചീകരിക്കും. സമ്മേളനത്തിന്റെ പ്രചാരണവുമായി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം തുടങ്ങി. ലഘുലേഖകള്‍ വിതരണം ചെയ്തു. നൂറുകണക്കിന് സ്ക്വാഡുകളാണ് പ്രചാരണം നടത്തുന്നത്. ഫണ്ട് ശേഖരണവും നടത്തുന്നു. വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനവും സജീവമാണ്. ലോക്കല്‍, ബ്രാഞ്ച്, പ്രാദേശിക സംഘാടക സമിതികള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാസമ്മേളനത്തിന്റെ വിജയത്തിനായി 1000 അംഗ സംഘാടകസമിതിയും 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top