പൊതുസ്ഥലങ്ങളിലെ കൊടി തോരണങ്ങൾ: കർശന നടപടിയുമായി പോലീസ്
കാസർഗോഡ്: പൊതുസ്ഥലങ്ങളിൽ സമ്മേളനത്തിന്റെയോ ആഘോഷങ്ങളുടെയോ ഭാഗമായി സ്ഥാപിക്കുന്ന കൊടിതോരണങ്ങൾ നീക്കം ചെയ്യാത്തതിനെതിരേ പോലീസ് നടപടി കർശനമാക്കുന്നു.
ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ അനുവാദം കൂടാതെ സ്ഥാപിച്ച കാസർഗോഡ് നഗരത്തിലെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും കാസർഗോഡ് സിഐയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. കറന്തക്കാട്, പുതിയ ബസ്സ്റ്റാന്‍ഡ്, പ്രസ്ക്ലബ് ജംഗ്ഷൻ, അമേയ് റോഡ്, ചെമ്മനാട് എന്നിവിടങ്ങളിലെ കൊടിമരങ്ങളും പ്രചാരണ ബോർഡുകളുമാണ് നീക്കം ചെയ്തത്.
വിവിധ രാഷ്ട്രീയ, മത സംഘടനകളുടെ ബോർഡുകളാണ് പൊതുസ്ഥലങ്ങളിൽ യാതൊരു മാനദണ്ഡവുമില്ലാതെ സ്ഥാപിക്കുന്നത്. ജില്ലയിലെ ക്രമസമാധാന നില കണക്കിലെടുത്ത് നേരത്തെ ഇത്തരം കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്നും പരിപാടികൾ കഴിഞ്ഞ ശേഷം മാറ്റണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നുവെങ്കിലും ഇതൊക്കെ കാറ്റിൽ പറത്തിയാണ് ഇത്തരം കൊടിതോരണങ്ങൾ സ്ഥാപിക്കുന്നത്.
സിഐ എ.അബ്ദുൾ റഹീം, പ്രിൻസിപ്പൽ എസ് ഐ പി.അജിത് കുമാർ, എസ്ഐമാരായ കെ.വി. നാരായണൻ, റൗഫ്, എഎസ്ഐമാരായ പ്രദീപ്കുമാർ, മോഹനൻ, മധു എന്നിവരുടെ നേതൃത്വത്തിലാണ് കൊടിതോരണങ്ങൾ നീക്കം ചെയ്തത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്