പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും ചികിത്സ കിട്ടാതെ മരിച്ചു.
തലശേരി: തലശേരി ജനറല്‍ ആശുപത്രിയിലാണ് സംഭവം . കൂത്തു പറമ്ബ് മാങ്ങാട്ടിടം മനോജിെന്റ ഭാര്യ സി.രമ്യയാണ് മരിച്ചത്. മതിയായ ചികില്‍സ കിട്ടാതെയാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡോക്ടറെ തടഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. രണ്ടുമണിയോടെ പ്രസവ വേദന അറിയിച്ചിട്ടും ഡോക്ടറും ജീവനക്കാരും തിരിഞ്ഞു നോക്കാതെ വാട്സ് ആപ്പില്‍ കളിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ 21 നാണ് രമ്യയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 25നു രാത്രി ഒമ്ബതിനു പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി. പുലര്‍ച്ചെ മൂന്നോടെ രമ്യ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. രാത്രി രണ്ടു വരെ രമ്യ ആരോഗ്യവതിയായിരുന്നെന്നും 2.20ന് പെട്ടെന്നു മരണം സംഭവിക്കുകയായിരുന്നെന്നുമാണ് ആശുപ്രത്രി അധികൃതര്‍ പറയുന്നത്. ഡോക്ടറുടേയും ജീവനക്കാരുടേയും അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.
തുടര്‍ന്ന് സ്ഥലത്തെത്തിയ എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ രമ്യയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവു വന്നത്. സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. വിശദപരിശോധനക്കായി മൃതദേഹം പരിയാരം മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്