×

കതിരൂര്‍ പുല്യോടിയില്‍ ആര്‍.എസ്​.എസ്​ നേതാവിന്​ വെട്ടേറ്റു.

തലശ്ശേരി: പൊന്ന്യം മണ്ഡല്‍ കാര്യവാഹക്​ പൊന്ന്യം മലാലിലെ കുറുവാങ്കണ്ടി പ്രവീണിനാണ് ‍(33) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലാണ്​ ആദ്യമെത്തിച്ചത്​. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. ചൊവ്വാ​ഴ്​ച രാത്രി ഏ​േഴാടെ പുല്യോട് സി.എച്ച്‌ നഗറിനടുത്തുവെച്ചാണ് പ്രവീണിന്​ നേരെ ആക്രമണമുണ്ടായത്. അഞ്ചരക്കണ്ടിയിലെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക്​ മടങ്ങവേ ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് ​ആക്രമിച്ചത്​. തലക്കും ഇരുകാലുകള്‍ക്കും കൈകള്‍ക്കുമാണ് വെ​േട്ടറ്റത്​.

സി.പി.എം പ്രവര്‍ത്തകരാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ബി.ജെ.പി നേതൃത്വം ആരോപിച്ചു. സംഭവ​ത്തെ തുടര്‍ന്ന്​ കതിരൂര്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്​. തലശ്ശേരി ഡിവൈ.എസ്​.പി പ്രിന്‍സ്​ അബ്രഹാം, കൂത്തുപറമ്ബ്​ സര്‍ക്കിള്‍ ഇന്‍സ്​പെക്​ടര്‍ ജോഷി ജോണ്‍, കതിരൂര്‍ സബ്​ ഇന്‍സ്​പെക്​ടര്‍ സി. ഷാജ​ു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം സംഭവ സ്ഥലത്തെത്തി ​പരിശോധന നടത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്​ സ്ഥലത്ത്​ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്​.

ഞായറാഴ്​ച രാത്രി പൊന്ന്യത്ത്​ ആര്‍.എസ്​.എസ്​ നേതാവി​​െന്‍റ വീടിന് ബോംബെറിഞ്ഞ സംഭവത്തില്‍ കതിരൂര്‍ പൊലീസ്​ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ്​ ചൊവ്വാഴ്​ച വീണ്ടും ആക്രമണമുണ്ടായത്​. ആര്‍.എസ്​.എസ്​ പൊന്ന്യം മണ്ഡലം ശാരീരിക്​ പ്രമുഖ്​ ശ്രീജിലി​െന്‍റ മലാലിലെ ശ്രീജി നിവാസിന് നേരെയാണ്​ ഞായറാഴ്​ച രാത്രി പത്തരയോടെ ബോംബേറുണ്ടായത്​. ഇന്നലെ വെ​േട്ടറ്റ പ്രവീണ്‍ നേരത്തെ രാഷ്​​്ട്രീയ അക്രമക്കേസുകളില്‍ പ്രതിയാണെന്ന്​ കതിരൂര്‍ പൊലീസ്​ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top