×

പുറപ്പുഴയെ പ്രകമ്പനം കൊള്ളിച്ച്‌  അയ്യപ്പഭക്തരുടെ പടുകൂറ്റന്‍ ഘോഷയാത്ര;

പുറപ്പുഴ : പുറപ്പുഴ പഞ്ചായത്തിനെ പ്രകമ്പനം  കൊള്ളിച്ച്‌ അയ്യപ്പഭക്തരുടെ പടുകൂറ്റന്‍ ഘോഷയാത്ര; ശരണം അയ്യപ്പാ.. മന്ത്ര വിളികളുമായി നാമജപ യാത്രയില്‍ പങ്കെടുത്തത്‌ നൂറ്‌ കണക്കിന്‌ സ്‌ത്രീകള്‍… എസ്‌എന്‍ഡിപിയും എന്‍എസ്‌എസും കേരള വെള്ളാള മഹാ സഭയും വിശ്വകര്‍മ്മ സഭയും പുലയന്‍ മഹാ സഭയിലെ മറ്റിതര 9 ഓളം ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്‌ത യാത്ര ഭക്തി നിര്‍ഭരമായി.

പുറപ്പുഴ അക്ഷരാര്‍ത്ഥത്തില്‍ ശരണം വിളികളുടെ ഒരു പമ്പയായി മാറുന്ന കാഴ്‌ചയാണ്‌ ഉണ്ടായത്‌. 3 വയസ്‌ മുതല്‍ 83 വയസുവരെയുള്ള സ്വാമി ഭക്തര്‍ ഘോഷയാത്രയില്‍ അണിചേര്‍ന്നു.
സേവ്‌ ശബരിമല മുദ്രാവാക്യം വിളികളോടെ പുറപ്പുഴ തറവട്ടത്ത്‌ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പുറപ്പുഴ ടൗണ്‍ ചുറ്റി പുതുച്ചിറക്കാവ്‌ ദേവീ ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top