പി ജെ ജോസഫിനെതിരെ ട്രോളിറക്കുന്നവരോട് മകന്‍ അപു പറയുന്നത് ഇങ്ങനെ
തൊടുപുഴയിലെ എന്റെ സഹോദരിസഹോദരന്മാരോട് എന്റെ വിനീതമായ അഭ്യര്‍ത്ഥന. എന്റെ പിതാവ് ശ്രീ പി ജെ ജോസഫിനെ കരിവാരി തേക്കുന്ന കുറെ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടു ഇത് വളരെ അധികം ദുഃഖകരവും ഹൃദയഭേദകവുമാണ്.
എല്ലാ ക്യാമ്പുകളും പി ജെ ജോസഫ് സന്ദര്‍ശിച്ചു എന്നുള്ളത് ആരെയും ബോധ്യപ്പെടുത്തികൊടുക്കേണ്ട ആവശ്യം പി ജെ ജോസെഫിനില്ല.
അദ്ദേഹം ജില്ലാ അധികാരികളുമായും പ്രാദേശിക വ്യക്തികളുമായും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്‌തുകൊടുത്തു.
വ്യക്തിപരമായിട്ട് വീട്ടിലേ ഫാമില്‍ നിന്നും ക്യാമ്പുകളിലേക്കു പാല്‍ കൊടുത്തു (ഉദ്ദേശം ആയിരം ലിറ്റര്‍) .
ക്യാമ്പുകളില്‍ പോയി സെല്‍ഫി എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തു പബ്ലിസിറ്റി നേടുന്നത് അദ്ദേഹത്തിന്റെ രീതിയല്ല.
നമ്മള്‍ മനസിലാക്കേണ്ടത് റിലീഫ് ക്യാമ്പ് സോഷ്യല്‍ മീഡിയയില്‍ അല്ല നടക്കുന്നത് എന്ന്. റിലീഫ് ക്യാമ്പില്‍ പോയി നോക്കണം അവിടെ എന്താണ് നടക്കുന്നത് എന്ന്.
ലാപ്‌ടോപ്പിലും ഫോണിലും നോക്കിയിരുന്നു ട്രോള്‍സ് ഉണ്ടാക്കി സൂര്യനുതാഴെ ഉള്ള എന്തിനെയും പരിഹസിക്കുന്നവര്‍ക്ക് ഇതൊന്നും മനസിലാവില്ല.
സോഷ്യല്‍ മീഡിയയില്‍ സമയം പാഴാക്കാതെ ഇപ്പോഴത്തെ ഈ ദുരന്തത്തില്‍ നാടിനായി പ്രവര്‍ത്തിക്കാനാണ് എനിക്കിഷ്ടം.
എന്റെ പിതാവിനെ അനുകൂലിക്കുന്നവര്‍ ഈ ട്രോള്‍സ് ഉണ്ടാക്കിയവര്‍ക്കെതിരെ തര്‍ക്കിക്കുന്നതും കണ്ടു. എന്റെ സഹോദരിസഹോദരന്മാരെ ഈ സമയം എന്ന് പറയുന്നത് സൈബര്‍ ചര്‍ച്ചക്കോ വെല്ലുവിളികള്‍ക്കോ വേണ്ടിയുള്ളതല്ല.
വീടും കൃഷിയിടങ്ങളും നശിചതിനെ പുനരുദ്ധരിക്കുന്നതിനുള്ള സമയമാണ്. നമ്മുടെ സംസ്ഥാനം നിങ്ങളുടെ എനര്‍ജിയും വിലപ്പെട്ട സമയവും ആവശ്യമുണ്ട്.
നമ്മളെല്ലാവരും ഒന്നിച്ചു പ്രവര്‍തിക്കക്കണം നമ്മുടെ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ നമ്മള്‍ പ്രവര്‍ത്തിക്കണം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്