തൊടുപുഴ ബിജെപി ; ടി എസ് രാജന്റെ രാജി – ബിനു കൈമള്‍ പറയുന്നത് ഇങ്ങനെ
തൊടുപുഴ : കഴിഞ്ഞ ദിവസം ബിജെപി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും ടി എസ് രാജന്‍ രാജി വച്ചിരുന്നു. ഇതേ തുടര്‍ന്ന് തൊടുപുഴയില്‍ നേരീയ തോതില്‍ വിഭാഗീയത ഉടലെടുത്തിട്ടുണ്ട്. ടി എസ് രാജന്റെ രാജി സ്വീകരിക്കരുതെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറെ ആത്മാര്‍ത്ഥതയോടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നേതൃത്വം കൊടുത്തിരുന്ന വ്യക്തിയായിരുന്നു ടി എസ് രാജന്‍. മാസങ്ങള്‍ക്ക് മുമ്പ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയടക്കം രാജി വച്ചിരുന്നു. ഇതിന്റെ തുടര്‍ ചലനങ്ങള്‍ ഇപ്പോഴും നിലച്ചിട്ടില്ല. ബിഡിജെഎസ്, മറ്റ് എന്‍ഡിഎ ഘടകകക്ഷികള്‍ ഇവരെ ഒരുമിച്ച് കൊണ്ടുപോകുന്നതിലും ടി എസ് രാജന്‍ ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും പറയപ്പെടുന്നു. നിലവിലുള്ള ജില്ലാ പ്രസിഡന്റിനെയും കൂട്ടരെയും പുറത്താക്കാന്‍ ഒരു വിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്.
ചിലരുടെ ഇടപെടലുകള്‍ അസഹ്യമായതോടെയാണ് ടി എസ് രാജന്‍ രാജി വച്ചതെന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടിക്കും തനിക്കുമെതിരെ ചിലര്‍ കുപ്രചരണം അഴിച്ചുവിടുന്നതായി ടി എസ് രാജന്‍ സംസ്ഥാന പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിലും മറ്റ് നിര്‍ദ്ദേശങ്ങളിലും യാതൊരു നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതാണ് പെട്ടെന്നുള്ള രാജിയ്‌ക്ക് കാരണമെന്ന് പറയപ്പെടുന്നു.
തെളിവുകള്‍ സ്വയം ഹാജരാക്കി കൂടുതല്‍ വ്യക്തമായ പരാതി നല്‍കാന്‍ സംസ്ഥാന കമ്മിറ്റി രാജനോട് ആവശ്യപ്പെട്ടിരുന്നു. പരാതിയിന്‍മേല്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പറഞ്ഞത് രാജനെ പ്രകോപിച്ചുവെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.
രാജന്റെ രാജിയെ തുടര്‍ന്ന് തൊടുപുഴ മണ്ഡലത്തില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. എന്നാല്‍ സംസ്ഥാന -ജില്ലാ നേതൃത്വം ഇടപെട്ട് അണികളെ ശാന്തരാക്കിയിരിക്കുകയാണ്.
ബിനു ജെ കൈമള്‍ പറയുന്നത് ഇങ്ങനെ എന്നാല്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ടി എസ് രാജന്‍ രാജി വച്ചതെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു കൈമള്‍ പറഞ്ഞു. മറ്റ് പരാതികള്‍ സംബന്ധിച്ച് പുറത്ത് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. രാജിയിലേക്ക് വഴി വച്ച കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്